Latest Videos

രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയര്‍ ഒക്ടോബര്‍ നാലിനെത്തും

By Web TeamFirst Published Sep 24, 2018, 11:40 PM IST
Highlights

ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ ഒക്ടോബര്‍ നാലിന് നിരത്തിലെത്തും

ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ ഒക്ടോബര്‍ നാലിന് നിരത്തിലെത്തും. പുതിയ അലോയി വീല്‍, ക്രോമിയം ഫിനീഷിംങ് നല്‍കിയുള്ള ഗ്രില്ല് തുടങ്ങിയ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്വാഹനത്തിന്‍റെ ബുക്കിംഗ് പോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഫോര്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ അടച്ച് പുതിയ ആസ്പയര്‍ ബുക്ക് ചെയ്യാം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ആസ്പയര്‍ ഇത്തവണ രണ്ട് ഡീസല്‍ എന്‍ജിന്‍ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് സിലണ്ടര്‍ ഡ്രാഗണ്‍ സീരീസ്, നാല് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ ഡീസല്‍ എന്‍ജിനുകളാണ് ആസ്പയറില്‍ നല്‍കിയിട്ടുള്ളത്. സിഎന്‍ജി വേരിയന്റ് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

കഴിഞ്ഞദിവസം എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ ആസ്പയര്‍ പാസായിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്.  ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകളിലാണ് ആസ്‍പയര്‍ കരുത്തു തെളിയിച്ചത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.

സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.  ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവയാണ് ഫോര്‍ഡ് ആസ്പയറിന്‍റെ സുരക്ഷാമുഖം. 

click me!