മോഹവിലയില്‍ പുതിയ ഹോണ്ട ആക്ടീവ

Web Desk |  
Published : Jul 24, 2018, 02:16 PM ISTUpdated : Oct 02, 2018, 04:20 AM IST
മോഹവിലയില്‍ പുതിയ ഹോണ്ട ആക്ടീവ

Synopsis

മോഹവിലയില്‍ പുതിയ ഹോണ്ട ആക്ടീവ

നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ ഇന്ത്യന്‍ വിപണിയിലെത്തി. 50,010 രൂപ വിലയിലാണ് പുതിയ വാഹനം എത്തുന്നത്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടെത്തുന്ന സ്‍കൂട്ടര്‍ അഞ്ചു നിറങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.

നിലവിലെ ആക്ടിവയെ അപേക്ഷിച്ച് മോഡലിന് ഭാരം കുറവാണ്. മെലിഞ്ഞ ആകാരവും പുതിയ ഇരട്ടനിറ ശൈലികളും ബോഡി ഗ്രാഫിക്സും സ്‌കൂട്ടറിനെ വേറിട്ടതാക്കുന്നു.  ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, ബോഡി നിറമുള്ള മിററുകള്‍, 18 ലിറ്റര്‍ സ്റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് തുടങ്ങിയവ ആക്ടിവ-ഐയെ വേറിട്ടതാക്കുന്നു.

നിലവിലെ 109.19 സിസി നാലു സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഹൃദയം. ഈ എഞ്ചിന്‍ 8 bhp കരുത്തും പരമാവധി 8.94 Nm torque ഉം സൃഷ്ടിക്കും. 10 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാണ് ആക്ടിവ-ഐയിലുള്ളത്. 130 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് വാഹനത്തില്‍

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്ര XUV 700-ൽ പോലും ഇല്ലാത്ത ഈ മികച്ച അഞ്ച് സവിശേഷതകൾ XUV 7XOൽ
കാർ വിപണിയിൽ പുതിയ യുഗം: 2025-ലെ അട്ടിമറി കഥ