വരുന്നൂ അമ്പരപ്പിക്കുന്ന വിലയില്‍ പുതിയ ജാവ ബൈക്കുകള്‍

By Web DeskFirst Published Mar 25, 2018, 4:48 PM IST
Highlights
  • വരുന്നൂ അമ്പരപ്പിക്കുന്ന വിലയില്‍ പുതിയ ജാവ ബൈക്കുകള്‍

ഒരു കാലത്ത് ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകളെ വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഉത്പാദന ചെലവ് കുറയ്ക്കാനാണ് മഹീന്ദ്രയുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മഹീന്ദ്രയുടെ മോജോ എഞ്ചിനുകള്‍ കരുത്തു പകരുന്ന ബൈക്കുകള്‍ക്ക് രണ്ടുലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

22.8 bhp കരുത്തും 25.2 Nm torque ഉം മോജോ UT300 ഏകുമ്പോള്‍, 27.19 bhp കരുത്തും 30 Nm torque മാണ് മോജോ XT300 പരമാവധി സൃഷ്ടിക്കുന്നത്. 250 സിസി അല്ലെങ്കില്‍ 350 സിസി എഞ്ചിനുകളെ കൂടി ബൈക്കുകളില്‍ മഹീന്ദ്ര നല്‍കിയേക്കും.

ടൂ സ്‌ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. മഹീന്ദ്ര ഏറ്റെടുത്ത ശേഷം 2017 മെയില്‍ ഫോര്‍ സ്‌ട്രോക്ക് എഞ്ചിനില്‍ വാഹനം അവതരിപ്പിച്ചിരുന്നു. 100 സി സി ബൈക്കുകള്‍ റോഡ് കൈയ്യടക്കും മുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തുകളിലെ രാജാവ്. 1960 ല്‍ ആരംഭിച്ച ജാവ യുഗം യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്നകാലം. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  

 

click me!