മോഹിപ്പിക്കുന്ന വിലയില്‍ മാരുതിയുടെ പുത്തന്‍ സ്വിഫ്റ്റ് എത്തി

Published : Feb 08, 2018, 02:42 PM ISTUpdated : Oct 05, 2018, 12:26 AM IST
മോഹിപ്പിക്കുന്ന വിലയില്‍ മാരുതിയുടെ പുത്തന്‍ സ്വിഫ്റ്റ് എത്തി

Synopsis

ദില്ലി: നിരത്തിലെത്തുംമുമ്പു തന്നെ തരംഗമായ മാരുതിയുടെ പുത്തൻ ‘സ്വിഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. ഡ‍ല്‍ഹി ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റിന്റെ പരിഷ്കകരിച്ച പതിപ്പ് പുറത്തിറക്കിയത്. ഹാച്ച് ബാക്ക് മോഡലിന് 4.99 ലക്ഷം രൂപ മുതല്‍ 7.96 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില. 12 വേരിയന്റുകളിലായി ആറ് നിറങ്ങളിലും പുതിയ സ്വിഫ്റ്റ് ലഭ്യമാകും.

ജനുവരിയില്‍ ബുക്കിംഗ് തുടങ്ങിയ പുത്തൻ ‘സ്വിഫ്റ്റ്’ ലഭിക്കാൻ ആറു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോൾ കാറിനുള്ള കാത്തിരിപ്പ് നാലു മാസം വരെ നീണ്ടാലും അത്ഭുതപ്പെടാനില്ല.പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് പുറമെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എഎംടി)നുള്ള വകഭേദവും ലഭ്യമാണ്.

2005ലാണ് ആദ്യമായി സ്വിഫ്റ്റ് ഇന്ത്യയില്‍ നിരത്തിലറങ്ങിയത്. ഇതുവരെ 18 ലക്ഷത്തോളം സ്വിഫ്റ്റുകളാണ് മാരുതി വിറ്റഴിച്ചത്. ഹാച്ച് ബാക് വിഭാഗത്തില്‍ 35 ശതമാനം വിപണി വിഹിമാണ് നിലവില്‍ സ്വിഫ്റ്റിനുള്ളത്. ബലേനോയ്ക്ക് തൊട്ടു താഴെയുള്ള മോഡലായാണ് സ്വിഫ്റ്റിനെ മാരുതി കാണുന്നതെന്ന് വില സൂചിപ്പിക്കുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്