കൂടുതല്‍ സ്റ്റൈലിഷായ വാഗണ്‍ആര്‍ ജനുവരിയിലെത്തും

By Web TeamFirst Published Dec 17, 2018, 9:38 PM IST
Highlights

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. വാഹനം 2019 ജനുവരിയില്‍ നിരത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്നത് കഴിഞ്ഞ കുറച്ചുനാളുകളായി വാഹനലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. വാഹനം 2019 ജനുവരിയില്‍ നിരത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.

ടോള്‍-ബോയി ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനിലാണ് പുതിയ വാഗണ്‍ആര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.  എക്‌സ്റ്റീരിയറില്‍ ഗ്രില്ലിലും ഹെഡ്ലൈറ്റിനുമാണ് പ്രധാനമാറ്റം. ഇതിന് പുറമെ, പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍  ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കൂടുതല്‍ ഫീച്ചറുകളും പുതുതലമുറ വാഗണ്‍ആറിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. നിലവിലെ . 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാവും പുതിയ വാഗണ്‍ആറിന്‍റെയും ഹൃദയം. ഈ എന്‍ജിന്‍  67  ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും എഎംടിയിലും വാഗണ്‍ആര്‍ എത്തും.

2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 
 

click me!