ഒരു കിടിലന്‍ നേട്ടത്തിനു തൊട്ടരികെ മാരുതി സ്വിഫ്റ്റ്

Published : Feb 20, 2018, 02:47 PM ISTUpdated : Oct 05, 2018, 02:34 AM IST
ഒരു കിടിലന്‍ നേട്ടത്തിനു തൊട്ടരികെ മാരുതി സ്വിഫ്റ്റ്

Synopsis

വേൾഡ് അർബൻ കാർ 2018 പട്ടികയിലെ ഫൈനൽ ലിസ്റ്റിലേക്ക് മാരുതി സുസുക്കിയുടെ പുത്തന്‍ സ്വിഫ്റ്റ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച കോംപാക്റ്റ് കാറുകളെ കണ്ടെത്തുന്ന പട്ടികയുടെ അവസാന ലിസ്റ്റാണിത്.

കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില.
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

ഈ ലിസ്റ്റില്‍ സ്വിഫ്റ്റിനെ കൂടാതെ ഫോഡ് ഫീയസ്റ്റ, ഹ്യുണ്ടേയ് കൊന, നിസാൻ മൈക്ര, പുതു തലമുറ ഫോക്സ്‍വാഗൻ, കിയ പിക്കാന്റോ, കിയ സ്റ്റോണിക് തുടങ്ങിയ വാഹനങ്ങളാണ് ഇടം പിടിച്ചിട്ടുണ്ട്.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

റോയൽ എൻഫീൽഡ് വിൽപ്പന: നവംബറിലെ താരം ആര്?
ഈ മൂന്ന് ജനപ്രിയ ബൈക്കുകളുടെ വില 2026 ജനുവരി മുതൽ വർദ്ധിക്കും