വാഗണ്‍ ആറിന്‍റെ കിടിലന്‍ പതിപ്പുമായി മാരുതി

Web Desk |  
Published : Mar 05, 2018, 05:30 PM ISTUpdated : Jun 08, 2018, 05:45 PM IST
വാഗണ്‍ ആറിന്‍റെ കിടിലന്‍ പതിപ്പുമായി മാരുതി

Synopsis

വാഗണ്‍ ആറിന്‍റെ കിടിലന്‍ പതിപ്പുമായി മാരുതി

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നു. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാവും വാഹനം ഇന്ത്യയിലെത്തുക. മികച്ച സുരക്ഷാ സന്നാഹങ്ങളുള്ള വാഹനം ദീപാവലിയോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി പുറത്തിറക്കിയിരുന്നു. ഈ വാഹനത്തില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ഇന്‍റീരിയറില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ഡാഷ്‌ബോര്‍ഡ്, സീറ്റ് എന്നിവ പുതുക്കിപ്പണിയും.  പുതിയ ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും ഡാഷ്‌ബോര്‍ഡില്‍ സ്ഥാനംപിടിക്കും. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തും.

2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്.  പുതിയ വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമുണ്ടാകില്ല. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 1 ലിറ്റര്‍ K10 പെട്രോള്‍ എഞ്ചിനാവും പുതിയ വാഗണ്‍-ആറിന്‍റെയും ഹൃദയം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്