സ്‌കോഡ ഒക്ടാവിയ വിആര്‍എസ് ഇന്ത്യന്‍ വിപണിയില്‍

By Web DeskFirst Published Dec 27, 2016, 12:28 PM IST
Highlights

പരിഷ്‌കരിച്ച ഒക്ടാവിയയ്ക്ക് അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. ചെറുതെങ്കിലും ഒട്ടേറെ സൗകര്യങ്ങള്‍ പുതിയ കാറില്‍ സ്‌കോഡ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാറെത്തുന്നത്. 2.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ 250bhp പവറും 350nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ടിഡിഐയാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍. ആറ് സ്പീഡ് ഓട്ടോമാറ്റിക് ആന്‍ഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കാറിനുണ്ട്. ഫോര്‍ വീല്‍ ഡ്രൈവും ഇതിനൊപ്പമുണ്ട്. 6.7 സെക്കന്‍ഡില്‍ 0100 കിലോമീറ്ററാണ് കാറിന്റെ വേഗത. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗത.

എയര്‍ ഇന്‍ടേക്കുകളും പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുമെല്ലാം വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ബ്ലാക്ക് ഡിഫ്യൂസറും സ്‌പോയിലറും പിന്‍വശത്തെ പ്രധാന മാറ്റങ്ങള്‍. ടെയില്‍ ലെറ്റിന്റെ ഡിസൈനും വ്യത്യസ്ത ലുക്ക് നല്‍കുന്നതാണ്. ഇന്റീരിയറില്‍ സ്‌പോര്‍ട്ട്‌സ് സീറ്റുകളാണുള്ളത്.മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത. ഇലുമിനേറ്റഡ് ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി ടോര്‍ച്ച്, ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ കുട വെക്കുന്നതിനായുള്ള സ്റ്റോറേജ് സ്‌പേസുമുണ്ട്.

പുതുവര്‍ഷത്തില്‍ നാല് പുതിയ കാറുകള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ സ്‌കോഡ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

click me!