പുതിയ സ്വിഫ്റ്റിന്‍റെ വീഡിയോക്കാഴ്ച; 3 ലക്ഷം കടന്നു

Published : Jan 20, 2017, 12:04 PM ISTUpdated : Oct 05, 2018, 02:20 AM IST
പുതിയ സ്വിഫ്റ്റിന്‍റെ വീഡിയോക്കാഴ്ച; 3 ലക്ഷം കടന്നു

Synopsis

സുരക്ഷയ്ക്കും ഇന്ധനക്ഷമതയ്ക്കും പുതിയ ഫീച്ചറുകള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് മാരുതി പുതിയ സ്വിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം ജപ്പാനില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റ് തന്നെയാകും ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണ മാറ്റങ്ങള്‍ വന്ന ഇന്റീരിയറാണ് കാറിന്. പുതിയ ടെക്‌നോളജികള്‍ വന്നിരിക്കുന്നു. കൂടുതല്‍ സ്ഥല സൗകര്യമായിരിക്കും പുതിയ സ്വിഫ്റ്റിന്റെ മറ്റൊരു ആകര്‍ഷണം.

ഹെക്‌സഗണല്‍ ഫ്‌ലോട്ടിങ് ഗ്രില്‍, എല്‍ഇഡി ഡേറ്റം റണ്ണിങ് ലാമ്പ്, ഫ്‌ലോട്ടിങ് കണ്‍സെപ്റ്റിലുള്ള റൂഫ്, പുതിയ ടെയില്‍ ലാമ്പ് എന്നിവയാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങള്‍. നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിലനിര്‍ത്തും. എന്നാല്‍ നിലവിലെ സ്വിഫ്റ്റിനെക്കാള്‍ കരുത്ത് ഈ എന്‍ജിനുകളില്‍ നിന്നു പ്രതീക്ഷിക്കാം.

കൂടാതെ അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ബലേനൊ ആര്‍ എസിലൂടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്ന 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റര്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും.

2005 ലാണ് സ്വിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. ഇത്രയധികം മാറ്റങ്ങളുമായി എത്തുന്നത് ആദ്യം. മാരുതിയുടെ മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടെ എത്തുന്ന സ്വിഫ്റ്റിന് മൈലേജ് 27 കിലോമീറ്ററായിരിക്കും.

ഒപ്പം സ്വിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പും അടുത്ത വര്‍ഷം  വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വിഫ്റ്റിന്റെ പുതിയ പതിപ്പിനെ ആധാരമാക്കിയാവും ഡിസയറിന്‍റെ രൂപകല്‍പ്പനയെന്നാണ് പ്രതീക്ഷിക്കുന്നത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയങ്ങൾ കീഴടക്കി 6 ലക്ഷത്തിൽ താഴെ വിലയുള്ള ഈ 7 സീറ്റർ കാർ
മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ