സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കേരളത്തിനു പുതിയൊരു ട്രെയിന്‍ കൂടി

Published : Oct 05, 2018, 11:45 AM IST
സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത; കേരളത്തിനു പുതിയൊരു ട്രെയിന്‍ കൂടി

Synopsis

ബംഗളൂരുവിലേക്കും തിരിച്ചുമുള്ള മലയാളി സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി വരുന്നു. 

തിരുവനന്തപുരം: ബംഗളൂരുവിലേക്കും തിരിച്ചുമുള്ള മലയാളി സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി വരുന്നു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ് ഒക്ടോബര്‍ 20 മുതല്‍ ഓടിത്തുടങ്ങും.

വ്യാഴം, ശനി എന്നി ദിവസങ്ങളിൽ  വൈകിട്ട് 6.50  ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ  വെള്ളി, ഞായർ ദിവസങ്ങളിൽ  രാവിലെ 10.45  ന് ബാനസ് വാടിയിൽ  എത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ  വൈകീട്ട് 7 മണിക്ക്  ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം ശനി, തിങ്കൾ എന്നി ദിവസങ്ങളിൽ  രാവിലെ 9.05  നു കൊച്ചുവേളിയിൽ എത്തും.

ഒക്ടോബര്‍  20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ  കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്യും

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ