
125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവെയ്‍പായ പുതിയ എന്‍ടോര്‍ഖ് 125 ഇന്ത്യന്‍ വിപണിയിലെത്തി. 58,750 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.
ഇന്ത്യന്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സ്‍കൂട്ടര്‍ 2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് കോണ്‍സെപ്റ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.
സിഗ്‌നേച്ചര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് ഡിസൈനാണ് സ്‌കൂട്ടറിന്റെ പ്രധാന പ്രത്യേകത. മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് നിറങ്ങളിലാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpmല്‍ 9.27 bhp കരുത്തും 10.4 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.
ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തുന്ന എന്‍ടോര്‍ഖില്‍ ബ്ലുടൂത്ത് മുഖേന നാവിഗേഷന്‍ അസിസ്റ്റ് ഫീച്ചര്‍ ലഭ്യമാകും. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, ഡ്യൂവല്‍സൈഡ് ഹാന്‍ഡില്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ശേഷി എന്നിവയും പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. ഓട്ടോ ചോക്ക്, ഇന്റലിജന്റ് ഇഗ്‌നീഷന്‍ സിസ്റ്റം, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍, ഫോം ഓണ്‍പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍ എന്നിങ്ങനെ നീളുന്നു എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ മറ്റു സവിശേഷതകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.