സ്വിഫ്റ്റിന് എട്ടിന്‍റെ പണി;പുത്തന്‍ ഐ 10നുമായി ഹ്യുണ്ടായി

Published : Oct 05, 2018, 10:02 AM IST
സ്വിഫ്റ്റിന് എട്ടിന്‍റെ പണി;പുത്തന്‍ ഐ 10നുമായി ഹ്യുണ്ടായി

Synopsis

മാരുതി സുസുക്കിയുടെ ജനപ്രിയ ചെറു ഹാച്ച്ബാക്ക് സ്വിഫ്റ്റിന് കനത്തവെല്ലുവിളിയുമായി കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ ചെറു ഹാച്ച്ബാക്ക് സ്വിഫ്റ്റിന് കനത്തവെല്ലുവിളിയുമായി കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പുതുതലമുറ സ്വിഫ്റ്റിനെ എതിരിടാന്‍ പുതിയ ഗ്രാന്റ് ഐ10 ഉം ആയിട്ടാണ് ഹ്യുണ്ടായി എത്തുന്നത്.

ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുതിയ എലാൻട്രയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ഗ്രാന്റ് കടം കൊണ്ടാണ് പുതിയ വാഹനം എത്തുന്നത്. ഹെക്സഗണൽ ഗ്രിൽ, വലിയ ടെയിൽ ലാംപ്, ഹെഡ്‌ലാംപ്, കൂടുതൽ സ്ഥല സൗകര്യമുള്ള ഇന്‍റീരിയര്‍, വലിയ ടച്ച് സ്കീൻ, ഇലക്ട്രിക് സൺറൂഫ് തുടങ്ങി സെഗ്‌മെന്റിൽ തന്നെ ആദ്യമായി എത്തുന്ന നിരവധി ഫീച്ചറുകളും എന്നിവ പുതിയ വാഹനത്തിനുണ്ടാകും.

1.2 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയാവും ഹൃദയമെങ്കിലും കാര്യമായ മറ്റങ്ങളുണ്ടാകും. നിലവിലെ ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗിയർബോക്സിന് പകരം എഎംടി ഗിയർബോക്സും പുതിയ ഗ്രാന്റ് 10 ൽ സ്ഥാനം പിടിക്കും. വാഹനം അടുത്തവർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യാന്തര വിപണിയിലെ അരങ്ങേറ്റത്തിന് ശേഷമായിരിക്കും ഇന്ത്യൻ പ്രവേശനം. 

സെഗ്മെന്റിലെ തന്നെ ഏറ്റവും വിൽപ്പനയുള്ള കാറുകളിലൊന്നായ ഐ 10 സെഗ്‌‍മെന്റിലെ തന്നെ ആദ്യ ഫീച്ചറുകളുമായി  2013 ലാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. 

PREV
click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
നിഗൂഢമായ ഒരു ടീസറുമായി നിസാൻ; നിസ്മോ എന്ന രഹസ്യം; പുതിയ കൺസെപ്റ്റ് വരുന്നു