ഇവിടെ ഇനിമുതല്‍ വൈദ്യുത കാറുകൾക്ക് നികുതിയില്ല

By Web DeskFirst Published Jan 16, 2018, 9:28 PM IST
Highlights

വൈദ്യുത കാറുകൾക്ക് ഗോവയിൽ നികുതിയില്ല. പരിസ്ഥിതിയെ മലിനമാക്കാത്ത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങളെ റോഡ് നികുതിയിൽ നിന്ന് ഗോവ സർക്കാർ ഒഴിവാക്കി. ഇതോടെ രാജ്യത്തു തന്നെ വൈദ്യുത വാഹനങ്ങൾക്ക് നികുതി ഇളവ് അനുവദിക്കുന്ന അപൂർവം സ്ഥാനങ്ങളിലൊന്നായി ഗോവ മാറിയെന്നും ഗതാഗത ഡയറക്ടർ നിഖിൽ ദേശായി അറിയിച്ചു. മലിനീകരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണു ഗോവ ഇത്തരം വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം പത്തിൽ താഴെ വൈദ്യുത വാഹനങ്ങൾ മാത്രമാണു ഗോവയിൽ റജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് നടപടി.

വൈദ്യുത വാഹനങ്ങൾക്ക് പച്ച നിറമുള്ള നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കാനും ഒപ്പം മൂന്നു വർഷത്തേക്ക് ടോൾ ഒഴിവാക്കാനും സൗജന്യ പാർക്കിങ് അനുവദിക്കാനും ആലോചനയുണ്ട്. പാർപ്പിട, ഷോപ്പിങ്, ഓഫിസ് സമുച്ചയങ്ങളിലെ പാർക്കിങ് സ്ഥലത്തിന്റെ 10% വൈദ്യുത വാഹനങ്ങൾക്കായി നീക്കിവയ്ക്കാൻ നിർദേശിക്കാനും ഇതുസംബന്ധിച്ച നീതി ആയോഗിന്‍റെ കരട് നയത്തിൽ ശുപാർശയുണ്ട്.

click me!