ഊരിയെടുത്ത് ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയുമായി ഒരു കിടിലന്‍ സ്‍കൂട്ടര്‍

By Web TeamFirst Published Oct 17, 2018, 9:44 AM IST
Highlights

ഒറ്റ ചാര്‍ജ്ജില്‍ 120 കിലോ മീറ്റര്‍ ഓടുന്ന സ്‍കൂട്ടറുമായി ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സ്. 

ഒറ്റ ചാര്‍ജ്ജില്‍ 120 കിലോ മീറ്റര്‍ ഓടുന്ന സ്‍കൂട്ടറുമായി ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സ്. വൈദ്യുത സ്കൂട്ടറായ റിഡ്ജിന്റെ പുതിയ പതിപ്പായ റിഡ്ജ് പ്ലസ് ആണ് ഒകിനാവ ഓട്ടോടെക് പുറത്തിറക്കിയത്. 

800 വാട്ട് മോട്ടോറുമായെത്തുന്ന ലിതിയം അയോൺ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. സ്കൂട്ടറിലെ ബാറ്ററി അനായാസം ഊരിയെടുക്കാവുന്ന വിധത്തിലാണ് രൂപകൽപ്പനയെന്നതാണ് പ്രത്യേകത. ബാറ്ററി ഊരിയെടുത്ത് വീട്ടിലെത്തിച്ച് അനായാസം ചാർജ് ചെയ്യാം.

64,988 രൂപയാണു സ്കൂട്ടറിന്‍റെ എക്സ് ഷോറൂം വില. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത വരെ കൈവരിക്കാന്‍ സ്കൂട്ടറിനു കഴിയും.  150 കിലോഗ്രാമാണ് പരമാവധി ഭാരവാഹക ശേഷി.

മുൻഗാമിയായ റിഡ്ജിലെ പോലെ ആന്റി തെഫ്റ്റ് അലാം, കീ രഹിത എൻട്രി, ഫൈൻഡ് മൈ സ്കൂട്ടർ, അലോയ് വീൽ, ട്യൂബ്രഹിത ടയർ, ടെലിസ്കോപിക് സസ്പെൻഷൻ  സൗകര്യം തുടങ്ങിയവയൊക്കെ പ്ലസ് പതിപ്പിലുമുണ്ട്. കൂടാതെ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം എനർജി റീജനറേഷൻ സംവിധാനവുമുണ്ട്. ലൂസന്റ് ഓറഞ്ച്/മാഗ്ന ഗ്രേ, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിൽ വാഹനം ലഭ്യമാവും. 
 

click me!