
ഒമാനില്‍ ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വ്. കഴിഞ്ഞവര്‍ഷം എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനത്തിന്റെ വര്‍ധനവെന്നാണ് റിപ്പോര്‍ട്ട്. മുഴുവനായി 33 ലക്ഷം വിദേശികള്‍ 2017-ല്‍ ഒമാന്‍ സന്ദര്‍ശിച്ചതായാണ് ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നത്.
സാമ്പത്തിക വൈവിധ്യവത്കരണ നടപടികളുടെ ഭാഗമെന്നോണം ടൂറിസം മേഖലയില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങളാണ് ഒമാന്‍ സര്‍ക്കാര്‍ നടത്തുന്നത്.
വിഷന്‍ 2040, ‘തന്‍ഫീദ്’ പദ്ധതികളുടെ ഭാഗമായി കൈക്കൊണ്ട നടപടികള്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ച, സാമ്പത്തിക വികസനം, സുസ്ഥിര വളര്‍ച്ച എന്നീ വിഭാഗങ്ങളില്‍ ടൂറിസം മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകരമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.