
ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചെറിയ പെരുനാളിന്റെ അവധി ആഘോഷിക്കാനെത്തുന്നവരുടെ വലിയ തിരക്ക്. അനുകൂല കാലാവലസ്ഥ ആയതിനാൽ സലാലയിലേക്കുള്ള സഞ്ചാരികളുടെ തിരക്കും കൂടി.
അവധിക്കു ശേഷം ചൊവാഴ്ച മുതൽ രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. ഓമനറെ വടക്കൻ മേഖലകളിൽ കനത്ത ചൂട് നിലനിൽക്കുമ്പോഴും സ്വദേശികളും സ്ഥിര താമസക്കാരുമായ സഞ്ചാരികൾ ജബൽ നിരകളിലും ജലാശയങ്ങളിലും ബീച്ചുകളിലും സമയം ചിലവഴിക്കുവാൻ എത്തുന്ന കാഴ്ചയാണ് ഈ ചെറിയ പെരുനാൾ അവധി ദിനങ്ങളിൽ കാണുവാൻ സാധിക്കുന്നത് .
പെരുനാൾ അവധി വ്യാഴാച മുതൽ ആരംഭിച്ചെങ്കിലും ഇന്ന് മുതൽക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങിയത് . വാദീ ബനീ ഖാലിദ്, വാദി ഹൊക്കയിൻ , ജബല്‍ അഖ്ദര്‍, നിസ്വ, ബഹ്ല, വാദീ ഷാബ് എന്നിവടങ്ങളിൽ സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപെട്ടത്.
ഒമാനിലെ പ്രധാന വിനോദ സഞ്ചാര മേഖല ആയ ദോഫാറിൽ മൺസൂൺ കാലാവസ്ഥയുടെ തുടക്കം ഈ വര്ഷം നേരത്തെ ആരംഭിച്ചതിനാൽ , സലാലായിലും പരിസര പ്രദേശങ്ങളിലും ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട് . വാരാന്ത്യം ഉൾപ്പടെടെ 5 ദിവസതത്തെ അവധിയാണ്, ഒമാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.