ഒരു കാര്‍ അമിതവേഗത്തിന് പിടിച്ചത് 127 പ്രാവശ്യം; പിഴയടച്ചത് 1.82 ലക്ഷം!

By Web DeskFirst Published Mar 29, 2018, 1:03 PM IST
Highlights
  • ഈ കാര്‍ അമിതവേഗത്തിന് പിടിച്ചത് 127 പ്രാവശ്യം
  • പിഴയടച്ചത് 1.82 ലക്ഷം!

ഒറ്റ വര്‍ഷത്തിനിടയില്‍ അമിതവേഗതയ്ക്ക് ഒരു കാര്‍ പൊലീസ് പിടികൂടിയത് 127 പ്രാവശ്യം.  പിഴയായി അടയ്ക്കേണ്ടി വരുന്നത് 1.82 ലക്ഷം രൂപ. തെലുങ്കാനയിലാണ് സംഭവം. ഹോണ്ട ജാസ് കാറാണ് ഇങ്ങനെ പിഴയടച്ച് റെക്കോഡിട്ടത്.

ഹൈദരാബാദിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളിലൊന്നായ ഔട്ടർറിങ് റോഡിലാണ് ഈ നിയമ ലംഘനങ്ങളെല്ലാം നടന്നത്. എട്ടു വരിപാതയിലെ പരമാവധി വേഗം 100 കിലോമീറ്ററാണ്. ഈ വേഗപരിധിയാണ് 127 പ്രവാശ്യം ഈ വാഹനം മറികടന്നത്.

ഓരോ തവണയും 163 കിലോമീറ്റർ വേഗത്തിൽ വരെ ഈ വാഹനം ഈ റോഡിലൂടെ സഞ്ചരിച്ചു. ഹൈവേയിലെ  ക്യാമറകളാണ് ഓരോ തവണയും കാറിനെ കുടുക്കിയത്. 1400 രൂപയും സർവീസ് ചാർജും ഉള്‍പ്പെടെ 1435 രൂപയാണ് ഓരോ നിയമലംഘനത്തിനും പിഴയായി അടച്ചത്.

 

click me!