നോട്ട് പിന്‍വലിക്കല്‍; വാഹനവിപണിക്ക് കനത്ത തിരിച്ചടി

By Web DeskFirst Published Jan 10, 2017, 6:15 PM IST
Highlights

കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ വാഹന വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് മാനുഫാക്‌ച്ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

സ്‌കൂട്ടര്‍, കാര്‍, ബൈക്ക് എന്നിവയുടെ വില്‍പ്പനയാണ് കുറഞ്ഞപ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 1.15 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 2015 ഡിസംബറിനെ അപേക്ഷിച്ച് കാര്‍ വില്‍പ്പനയില്‍ 8.14 ശതമാനവും, പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.36 ശതമാനവും ബൈക്കുകളുടെ വില്‍പനയില്‍ 22.5 ശതമാനം കുറവ് രേഖപ്പെടുത്തി. സ്‌കൂട്ടര്‍ വില്‍പ്പനയില്‍ മാത്രം ഡിസംബറില്‍ 26 ശതമാനത്തിന്റെ ഇടവ് ഉണ്ടായി.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 15,02,314 യൂണിറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ 2016 ഡിസംബറില്‍ 12,21,929 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചതെന്ന് എസ്‌ഐഎഎം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാതൂര്‍ പറയുന്നു. 2000 ഡിസംബറില്‍ വാഹന വില്‍പ്പന 21.81 ശതമാനം കുറഞ്ഞിരുവെന്നും മാതൂര്‍ വ്യക്താമാക്കി.

click me!