
ശുദ്ധ വായുവും താപനില കുറയുകയും ചെയ്യുന്ന തണുപ്പ് കാലത്ത് കൂടുതൽ പേരും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. യാത്രയുടെ നിലവാരം ഉയർത്താൻ ആസൂത്രണം വഴിയൊരുക്കും. അവധിക്കാല യാത്രകൾക്കായി പരിചയസമ്പന്നർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ഇതാ:
ഒന്നിലധികം യാത്രാ പദ്ധതികൾ ഒരേ സമയം ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും കാരണമാകാം. വളർന്നുവരുന്ന പ്രവണത തനിച്ചുള്ള സാഹസിക യാത്രകളാണ്. എത്തുന്ന സ്ഥലങ്ങളിൽ പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ ഇത് വഴിയൊരുക്കും. അത് നഗരമായാലും ഗ്രാമമായാലും. യാത്രയുടെ ചെലവ് ചുരുക്കാനും തനിച്ചുള്ള യാത്ര സഹായകം. ഭക്ഷണത്തിലും രാത്രി താമസത്തിലും ഇത് പ്രതിഫലിക്കും. എന്നാൽ അലസരായവർക്ക് ഇത്രം യാത്രകൾ ബജറ്റിലും കവിയാൻ ഇടയാക്കും.
സുഹൃത്തുക്കൾ, ചുമതലകൾ, അടിയന്തിര ഫോൺ കോളുകൾ, പ്രധാന യോഗങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ നമ്മൾ ആഗ്രഹിക്കാറുണ്ട്. അത് ഒരു അവധിക്കാലത്താണെങ്കിൽ ഭൂമിയിലെ സ്വർഗത്തിന് സമാനമായിരിക്കും. സുഖവാസകേന്ദ്രങ്ങൾ, ഒറ്റപ്പെട്ട ദ്വീപുകൾ, മനോഹരമായ ബീച്ചുകൾ, പ്രണയതുരുത്തുകൾ എന്നിവിടങ്ങളിൽ ജോഡികൾക്ക് സമയം മതിയാകാതെ വരും. ഈ ജോഡികൾ സമയത്തെയും ലോകത്തെയും മറികടന്ന് ജീവിക്കുകയും യാത്രചെയ്യുന്നവരും പ്രണയിക്കുന്നവരുമാകും.
സാഹസിക യാത്രകളുടെ പട്ടികയിൽ പ്രധാനമാണ് റോഡ് യാത്രകൾ. ഇതിൽ ഒരു നിയമമേയുള്ളൂ. യാത്രക്ക് റോഡ് മാത്രം തെരഞ്ഞെടുക്കുക. ട്രെയിൻ, വിമാനം, ബസ് എന്നിവ ഒഴിവാക്കുക. ഒരു കാറും പിറകിലെ സീറ്റിൽ സുഹൃത്തുക്കളും. ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും ആവേശകരമായ വഴിയാണ് റോഡ് യാത്രകൾ. നീണ്ട യാത്രകളിൽ കിഷോർ കുമാറിനെ പോലുള്ളവരുടെയോ ടെന്നിസി വിസ്കി പോലുള്ള ഗാനങ്ങളും ആവാം. മസാല ചിക്കൻ കഴിക്കാനായി ദാബകളിലും പഞ്ചാബി സ്റ്റൈൽ ഭക്ഷണങ്ങൾക്കായുള്ള ഇടവേളകളും ഇത്തരം യാത്രകളിൽ ആവേശം പകരും. കാട്ടിലൂടെയുള്ള രാത്രി ഡ്രൈവിങ്, മലയിടുക്കുകളിലൂടെയുള്ള സാഹസിക യാത്രകൾ എല്ലാം മികച്ച അനുഭവങ്ങളായിരിക്കും.
ഇത്തരം വഴികൾസ്വാഭാവിക സൗന്ദര്യത്തിന്‍റെ രഹസ്യ താഴ്വരകൾ ആയി മാറും. ആരും അറിയാത്ത ഒരു സ്ഥലം. നിങ്ങളുടെ സാഹസികതക്ക് സുഹൃത്തുക്കൾ നിർദേശിച്ചവയാകാം ഇത്തരം സ്ഥലങ്ങൾ. പുതിയ യാത്രാനുഭവങ്ങളിൽ ഏറ്റവും മനോഹരമായിരിക്കും ഇത്തരം ലക്ഷ്യസ്ഥാനങ്ങൾ.
ഒരു ചെറിയ ദ്വീപ്, അല്ലെങ്കിൽ മലനിരകൾക്കു പിന്നിൽ ഒരു ഗ്രാമം പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവരുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ജനത്തിരക്ക് കുറയുകയും ചെലവ് കുറയുകയും ചെയ്യും. അവിടങ്ങളിൽ നിങ്ങൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം പെട്ടെന്ന് ലഭിക്കണമെന്നില്ല. എല്ലാ ദിശകളിലേയും അത്ഭുതകരമായ കാഴ്ചകൾ തുറക്കുന്ന ഹോട്ടലുകളും അവിടെ കാണില്ല. എന്നാൽ അവരുടെ സംസ്കാരത്തെക്കുറിച്ചു അത്ഭുതകരമായ കാര്യങ്ങൾ പഠിക്കാൻ നാട്ടുകാരുമൊത്ത് കൂടിച്ചേരാൻ കഴിയും.
അവധിക്കാലത്ത് സംഘം ചേർന്നുള്ള യാത്രകൾ പുതിയ ആഹ്ലാദവഴിയാണ്. ഒമ്പത് മുതൽ അഞ്ച് വരെയുള്ള ഒാഫീസ് ജോലികൾ, അവസാനിക്കാത്ത യോഗങ്ങൾ തുടങ്ങിയ പതിവുകളിൽ നിന്നു നിങ്ങളുടെ ഇഷ്ട സ്ഥലങ്ങളിലേക്കുള്ള ഓട്ടം കൂടിയാണീ യാത്രകൾ. സാഹസികതയും പുതിയ സുഹൃത്തുക്കളെയും തേടുന്ന കോളജ് വിദ്യാർഥികൾക്കും ഇത്തരം യാത്രകൾ ആവാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.