വാഹനത്തിന്‍റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോഡ്;കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്

By Web TeamFirst Published Oct 15, 2018, 11:19 PM IST
Highlights

റോഡിലെ മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികളും മറ്റും വാഹനത്തിനു പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ കൊണ്ടു പോകുന്നതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്

തിരുവനന്തപുരം: റോഡിലെ മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികളും മറ്റും വാഹനത്തിനു പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ കൊണ്ടു പോകുന്നതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികള്‍, പി വി സി പൈപ്പുകൾ, മുളകൾ, നീണ്ട മര ഉരുപ്പടികൾ തുടങ്ങിയവ അലക്ഷ്യമായി വാഹനത്തിന്റെ ഫ്രയിമിന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലോറികൾ, പെട്ടി ഓട്ടോറിക്ഷകൾ തുടങ്ങിയ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്.

പുറകിൽ വരുന്ന യാത്രക്കാർക്ക് കാണത്തക്ക രീതിയിലുള്ള ശരിയായ അപായ സൂചന ലൈറ്റുകളോ ചുവന്ന പതാകയോ പ്രദർശിപ്പിക്കാതെ , അശ്രദ്ധയോടെ ഇത്തരം സാധനസാമഗ്രികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ കയറ്റിവരുന്ന വാഹനങ്ങൾ അപകടകങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിലും അതിരാവിലെയുള്ള സമയങ്ങളിലും.

മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ബോഡി ഫ്രയിമിന് പുറമെ തള്ളി നിൽക്കുന്ന അപകടമായ രീതിയിൽ ഇരുമ്പു കമ്പികളോ തടികളോ മറ്റു സാമഗ്രികളോ കൊണ്ടുപോകുന്നതിന് Dangerous driving and load beyond limits of projection പ്രകാരം 1000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

click me!