പുത്തന്‍ കയീനുകളുമായി പോര്‍ഷെ

By Web TeamFirst Published Oct 28, 2018, 11:36 AM IST
Highlights

ആഢംബര എസ്‍യുവിയായ കയനിന്‍റെ മൂന്ന് മോഡലുകളെ ഇന്ത്യന്‍ നിരത്തിലെത്തിച്ച് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെ. കയന്‍, കയന്‍ ഇ-ഹൈബ്രിഡ്, കയന്‍ ടര്‍ബോ എന്നീ മൂന്നു വേരിയന്‍റുകളിലാണ് പോര്‍ഷെ പുതിയ എസ്‍യുവി പുറത്തിറക്കിയിരിക്കുന്നത്. 
 

ആഢംബര എസ്‍യുവിയായ കയനിന്‍റെ മൂന്ന് മോഡലുകളെ ഇന്ത്യന്‍ നിരത്തിലെത്തിച്ച് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെ. കയന്‍, കയന്‍ ഇ-ഹൈബ്രിഡ്, കയന്‍ ടര്‍ബോ എന്നീ മൂന്നു വേരിയന്‍റുകളിലാണ് പോര്‍ഷെ പുതിയ എസ്‍യുവി പുറത്തിറക്കിയിരിക്കുന്നത്. 

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലുമായി വാഹനത്തിന് നിരവധി മാറ്റങ്ങളുണ്ട്. ശക്തിയേറിയ എന്‍ജിനുകള്‍, കരുത്തേറിയ ഷാസി, റിയര്‍ ആക്സില്‍ സ്റ്റിയറിങ് എന്നിവയാണ് പ്രധാന പ്രത്യേകത. 100 ലിറ്ററിന്റെ അധിക സ്റ്റോറേജ് ഒരുക്കുന്ന ബൂട്ടും സ്‌പേഷിയസ് ആയിട്ടുള്ള ഉള്‍വശവുമാണ് ഇതില്‍ പ്രധാനം.

പനാമേരയിലേതിന് സമാനമായ ക്യാബിനാണ് പുതിയ കയിനിലുമുള്ളത്. ഇതില എച്ച്ഡി ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് 12.3 ഇഞ്ച് വലിപ്പമുണ്ട്. 7.0 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളും എടുത്തുപറയണം.  

വി-6, വി-8 പെട്രോള്‍ എന്‍ജിനുകളാണ് പുതിയ കയിനിന്‍റെ ഹൃദയം. അടിസ്ഥാന മോഡല്‍ 3.0 ലിറ്റര്‍ സിംഗിള്‍ ടര്‍ബോ എന്‍ജിനില്‍ 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. കയിന്‍ എസില്‍ 433 ബിഎച്ച്പി പവറും 550 എന്‍എം ടോര്‍ക്കുമേകുന്ന 2.9 ട്വിന്‍ ടര്‍ബോ വി-6 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 4.0 ലിറ്റര്‍ ബൈ-ടര്‍ബോ വി-8 എന്‍ജിനാണ് കയിന്‍ ടര്‍ബോയിക്ക് കരുത്ത് പകരുന്നത്. ഇത് 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമേകും. 286 കിലോമീറ്ററാണ് ഈ വാഹത്തിന്റെ പരമാവധി വേഗത. 1.19 കോടി മുതല്‍ 1.92 കോടി രൂപ വരെയാണ് ഈ മോഡലുകളുടെ വില. 

click me!