
എസ്‍യുവിയോ, ഹാച്ച് ബാക്കോ, സെഡാനോ കാറുകള്‍ ഏതുമാകട്ടെ വെള്ളനിറത്തിലുള്ള കാറുകളോട് ഭൂരിപക്ഷം പേര്‍ക്കും പ്രത്യേകതാല്‍പര്യമുണ്ട്. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെയാവാം ഈ താല്‍പര്യത്തിനു പിന്നില്‍. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.
വെള്ളയും ചെളിയും ഒത്ത് പോകില്ലെന്നത് നഗ്നസത്യമാണ്. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ലെങ്കിലും പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്. വെള്ള കാറുകളെ പ്രതിദിനം കഴുകേണ്ടതും അനിവാര്യമാണ്.
വെള്ള നിറം കാറുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കുമെന്നതിനാല്‍ വെള്ളക്കാറുകളുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന റീസെയില്‍ വാല്യു പിന്നെ കിട്ടണമെന്നും ഇല്ല.
ടാക്‌സി കാറുകളും സര്‍ക്കാര്‍ കാറുകളും സ്വകാര്യ കാറുകളും എല്ലാം വെള്ള നിറത്തിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്. അതിനാല്‍ വെള്ള നിറത്തിലുള്ള നിങ്ങളുടെ കാറിന് ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നിൽക്കാൻ സാധിക്കുമോ എന്നതും സംശയമാണ്.
വെള്ളയില്‍ തന്നെ ഇന്ന് പല വിധ വെള്ളകളുണ്ട്. ഇതില്‍ ഏത് നിറം തെരഞ്ഞെടുക്കണമെന്ന സംശയവും ഇന്ന് പലര്‍ക്കുമുണ്ട്. വെള്ളനിറത്തിലുള്ള കാറുകളെ വൃത്തിയായി സൂക്ഷിക്കുക ശ്രമകരമായതിനാല്‍ പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്‌നപരിഹാരമായി എത്തുന്നുണ്ട്. പക്ഷേ ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.