
ജനസംഖ്യയേക്കാളേറെ വാഹനങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യന്‍ നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ. പൂനെയാണ് ആ നഗരം. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. എന്നാല്‍ ഇവിടെ 36.27 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12)ന്‍റെതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. നാലുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി പറയുന്നു. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമൂലം പൂനെ ആര്‍ടിയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും 1,021.56 കോടി രൂപയാണ് ഇത്തവണത്തെ വരുമാനമെന്നും ആജ്റി വ്യക്തമാക്കി.
എന്തായാലും മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ നഗരത്തില്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.