ഡ്യൂക്കാറ്റിയെ ആര് സ്വന്തമാക്കും?

By Web DeskFirst Published Jun 25, 2017, 6:44 PM IST
Highlights

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ മത്സരം കടുക്കുകയാണ്. കെ കെ ആര്‍, ബെയിന്‍ ക്യാപിറ്റല്‍, പെര്‍മീര എന്നിവര്‍ക്ക് പുറമേ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഡ്യൂക്കാറ്റിക്കു വേണ്ടി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിക്ഷേപ സ്ഥാപനമായ എവര്‍കോറുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, ഡ്യുക്കാറ്റിയെ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്യുക്കാറ്റിയുടെ മുന്‍ ഉടമ, ഇന്‍വെസ്റ്റ് ഇന്‍ഡസ്ട്രിയലും മത്സര രംഗത്തുണ്ടെന്നതാണ് മറ്റൊരു കൗതുകം.

ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും റോയല്‍ എന്‍ഫീല്‍ഡും ഇറ്റാലിയന്‍ കമ്പനിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. തുടക്കത്തില്‍ ഹീറോ മോട്ടോകോര്‍പ്പും, ടിവിഎസ് മോട്ടോര്‍ കമ്പനിയും ഡ്യുക്കാറ്റിക്കായി ശ്രമിച്ചെങ്കിലും ഉയര്‍ന്ന പ്രൈസ് ടാഗിന്റെ പശ്ചാത്തലത്തില്‍ പിന്‍മാറിയിരുന്നു. ബിഎംഡബ്ല്യു, ഹോണ്ട, സുസൂക്കി എന്നീ കമ്പനികളും ലേലത്തില്‍ നിന്നും പിന്‍മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വരുന്ന ജൂലൈയില്‍ ഡ്യുക്കാറ്റിയിന്മേലുള്ള കരാര്‍ ലേലം ആരംഭിക്കും. 1.67 ബില്ല്യണ്‍ ഡോളറാകും ലേലത്തുക.  ഡ്യൂക്കാറ്റിയുടെ വില്‍പനയിലൂടെ 1.5 ബില്ല്യണ്‍ യൂറോയാകും ഫോക്‌സ്‌വാഗണിന് ലഭിക്കുക. അതേസമയം ഫോക്‌സ്‌വാഗണ്‍ ലേലത്തുക കുറച്ചേക്കുമെന്നും സൂചനകളുണ്ട്.

 

 

click me!