നിലമ്പൂർ പാതയെക്കുറിച്ച് റെയില്‍വേ മന്ത്രിയുടെ ട്വീറ്റ് വൈറല്‍

By Web TeamFirst Published Dec 25, 2018, 11:46 AM IST
Highlights

പച്ചമരക്കൂട്ടങ്ങളുടെ ഇടിയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു റെയില്‍പ്പാത. ചെറുവനങ്ങളെയും കൊച്ചരുവികളെയുമൊക്കെ വകഞ്ഞു മാറ്റി തല നീട്ടുന്നൊരു തീവണ്ടി. പറഞ്ഞു വരുന്നത് നിലമ്പൂര്‍ റെയില്‍പ്പാതയുടെ മനോഹാരിതയെക്കുറിച്ചാണ്.

പച്ചമരക്കൂട്ടങ്ങളുടെ ഇടിയിലൂടെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു റെയില്‍പ്പാത. ചെറുവനങ്ങളെയും കൊച്ചരുവികളെയുമൊക്കെ വകഞ്ഞു മാറ്റി പുകമഞ്ഞിനിടയിലൂടെ തല നീട്ടുന്നൊരു തീവണ്ടി. പറഞ്ഞു വരുന്നത് നിലമ്പൂര്‍ റെയില്‍പ്പാതയുടെ മനോഹാരിതയെക്കുറിച്ചാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന ഈ നിലമ്പൂർ പാത ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ താരമാണ്. 

റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പാതയുടെ ചില ചിത്രങ്ങൾ ട്വീറ്റ് ചെയ്തതോടെയാണ് പാത ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മൂന്ന് ഫോട്ടോകളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.  'കേരളത്തിലെ ഏറ്റവും സുന്ദരമായ ഷൊർണൂർ-നിലമ്പൂർ പാതയിലെ ഒരു കാഴ്ചയാണിത്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകൾക്കിടയിലൂടെ ഈ പാത കടന്നു പോവുന്നു. ചിത്രങ്ങള്‍ക്കൊപ്പം ഗോയല്‍ ട്വിറ്ററിൽ കുറിച്ചു. അയ്യായിരത്തിലധികം ലൈക്കുകളും ഷെയറുകളുമാണ് ഇതുവരെ ഈ ഫോട്ടോകൾക്ക് ലഭിച്ചത്. പാത കൂടുതൽ ടൂറിസം പദ്ധതികൾക്കായി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് നിരവധി കമന്‍റുകളും വരുന്നുണ്ട്. 

A look at the picturesque Nilambur-Shoranur Line in Palakkad district, the most beautiful Rail Line in Kerala that passes through the lush green woods of the Western Ghats pic.twitter.com/cLouobixaD

— Piyush Goyal (@PiyushGoyal)
click me!