വീട് പൊളിക്കാനെത്തിയവരെ കാത്തിരുന്നത് അത്യപൂര്‍വ കാറുകളുടെ ശേഖരം

Published : Feb 12, 2018, 11:16 AM ISTUpdated : Oct 04, 2018, 08:07 PM IST
വീട് പൊളിക്കാനെത്തിയവരെ കാത്തിരുന്നത് അത്യപൂര്‍വ കാറുകളുടെ ശേഖരം

Synopsis

നോര്‍ത്ത് കരോലിന : വീട് പൊളിക്കാനെത്തിയവരെ കാത്തിരുന്നത് അത്യപൂര്‍വ കാറുകളുടെ ശേഖരം. കോടിക്കണക്കിന് രൂപയുടെ കാറുകളാണ് മുന്‍സിപ്പല്‍ അധികൃതര്‍ക്ക് ലഭിച്ചത്. 27 വര്‍ഷമായി ആള്‍വാസമില്ലാതെ, മുന്‍സിപ്പാലിറ്റി ജപ്തി ചെയ്ത വീട്ടിലാണ് 5 കാറുകള്‍ ഉണ്ടായിരുന്നത്.

ഫെറാരിയുടെ ഏറ്റവും മനോഹരമായ 12 സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275 ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര എന്നിവയാണ് ലഭിച്ചത്.ഇതിനുപുറമെ മോര്‍ഗന്‍, ട്രംഫ് ടിആര്‍ 6 കാറുകളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് കാറുകളുടെയും ബ്രെയ്ക്കിന് ഉള്‍പ്പെടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.

27 വര്‍ഷമായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ ഇത്രയും കാലം കാറുകള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്യാരേജില്‍ ഭദ്രമായിരുന്നു.മുന്‍സിപ്പല്‍ അധികൃതര്‍ പൊളിക്കാനെത്തിയപ്പോഴാണ് കാറുകള്‍ കാണുന്നത്. 2.8 ദശലക്ഷം പൗണ്ട് ഈ മോഡലുകള്‍ക്ക് ലഭിക്കുമെന്നാണ് ക്ലാസിക് കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഹഗേര്‍ടി വ്യക്തമാക്കുന്നത്.

ഹഗേര്‍ടി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വാഹനങ്ങളെപ്പറ്റിയുള്ള വിവരം പുറം ലോകമറിയുന്നത്.ടോം കോട്ടെര്‍ അവതരിപ്പിക്കുന്ന ബാര്‍ണ്‍ ഫൈന്‍ഡ് ഹണ്ടര്‍ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

എന്നാല്‍ മുന്‍സിപ്പല്‍ അധികൃതര്‍ വീട് പൊളിക്കാനെത്തിയെന്നും കാറുകള്‍ കണ്ടെത്തിയെന്നും വീഡിയോ കണ്ടതോടെ ഉടമസ്ഥന്‍ രംഗപ്രവേശം ചെയ്തു.മോര്‍ഗന്‍, ട്രയംഫ് കാറുകള്‍ കൈവശം സൂക്ഷിക്കാന്‍ ഇയാള്‍ ആഗ്രഹമറിയിച്ചു. എന്നാല്‍ ഫെറാരിയും ഷെല്‍ബിയും അധികൃതര്‍ ലേലത്തില്‍ വെയ്ക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ ; ടോൾ മുതൽ ഇന്ധനം വരെ; ഇതാ അറിയേണ്ടതെല്ലാം