ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം! ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെ, എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

Published : Feb 23, 2024, 07:29 AM ISTUpdated : Feb 23, 2024, 07:35 AM IST
ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം! ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെ, എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

Synopsis

ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുക.

തിരുവനന്തപുരം: സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെ. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുക.

എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

  • ഡ്രൈവിങ് ടെസ്റ്റിൽ സുപ്രധാനമായ തീരുമാനമാണ് ​ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരണം
  • കാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം
  • എച്ചിന് പകരം സി​ഗ്സാ​ഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തി
  • കയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം
  • കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല  
  • മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 
  • 99 സിസിക്ക് മുകളിലായിരിക്കണം വാഹനം 
  • ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല
  • ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം
  • ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം
  • പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി
  • പഴക്കംചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം
  • കാർ ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
  • ഡ്രൈവിങ് സ്കൂളിലെ പരിശീലകരായി യോ​ഗ്യതയുള്ളവരെ നിയമിക്കണം. 
  • റെ​ഗുലർ കോഴ്സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണമെന്നാണ് നിർദേശം.
  • വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിർദേശം
  • ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും
     

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
മാരുതിയുടെ എസ്‌യുവി തേരോട്ടം; ടോപ്പ് 10-ൽ നാല് മോഡലുകൾ