പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായി ബുള്ളറ്റ് 350, 500 മോഡലുകള്‍

By Web TeamFirst Published Dec 5, 2018, 3:23 PM IST
Highlights

ഐക്കണിക്ക് ഇരുചക്ര വാഹനബ്രാന്‍ഡായ റോയല്‍  ബുള്ളറ്റുകളുടെ എല്ലാ മോഡലുകളിലും പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഒരുക്കുന്നു. ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്കാണ് സ്റ്റാന്‍ഡേഡായി പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. 
 

ഐക്കണിക്ക് ഇരുചക്ര വാഹനബ്രാന്‍ഡായ റോയല്‍  ബുള്ളറ്റുകളുടെ എല്ലാ മോഡലുകളിലും പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഒരുക്കുന്നു. ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്കാണ് സ്റ്റാന്‍ഡേഡായി പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. 

പിറകില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ പുതിയ ബുള്ളറ്റുകള്‍ക്ക് കാര്യമായി മാറ്റങ്ങളില്ല. എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബുള്ളറ്റ് 350 ന്‍റെ ഹൃദയം. ഈ എഞ്ചിന്‍  പരമാവധി 19.8 bhp കരുത്തും 28 Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ബുള്ളറ്റ് 500 മോഡലിലെ എഞ്ചിന്‍ 499 സിസിയില്‍ 28 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 

സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്‌പോക്ക് വീലുകളും ബുള്ളറ്റിലുണ്ട്. 280 mm, 240 mm ഡിസ്‌ക്കുകളാണ് ഇനി മുതല്‍ ബുള്ളറ്റിന് മുന്നിലും പിന്നിലും ബ്രേക്കിംഗ്. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടുവകഭേദങ്ങളിലാണ് പുത്തന്‍ ബുള്ളറ്റ് 350 എത്തുന്നത്. ഡിസ്‌ക് ബ്രേക്ക് സുരക്ഷയില്‍ എത്തുന്ന ബുള്ളറ്റുകള്‍ക്ക് 1.28 ലക്ഷം മുതല്‍ 1.73 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

പിന്നില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കിയെങ്കിലും എബിഎസ് സംവിധാനം ഈ മോഡലുകളില്‍ നല്‍കിയിട്ടില്ല. എന്നാല്‍, 2019 ഏപ്രിലിന് മുമ്പായി ഇവ സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X, 350 X എന്നീ മോഡലുകളെ അടുത്തിടെയാണ് എബിഎസ് സുരക്ഷയോടെ കമ്പനി അവതരിപ്പിച്ചത്.

click me!