ബുള്ളറ്റ് ക്ലാസിക്ക് 350ന് ഇനി പിന്നിലും ഡിസ്‍ക് ബ്രേക്ക്!

Published : Sep 22, 2018, 07:26 PM IST
ബുള്ളറ്റ് ക്ലാസിക്ക് 350ന് ഇനി പിന്നിലും ഡിസ്‍ക് ബ്രേക്ക്!

Synopsis

ഐക്കണിക്ക് ഇരുചക്ര ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ ബുള്ളറ്റ് ശ്രേണിയിലെ അടിസ്ഥാന വകഭേദം ക്ലാസിക് 350ന് പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരുങ്ങി.

ഐക്കണിക്ക് ഇരുചക്ര ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ ബുള്ളറ്റ് ശ്രേണിയിലെ അടിസ്ഥാന വകഭേദം ക്ലാസിക് 350ന് പിന്നിൽ ഡിസ്ക് ബ്രേക്ക് ഒരുങ്ങി. മുംബൈ ഷോറൂമിൽ 1,47,195 രൂപയ്ക്കാണു വാഹനം വിപണിയിലെത്തുന്നത്. കഴിഞ്ഞ വർഷം നിരത്തിലെത്തിയ, ഗൺമെറ്റൽ നിറമുള്ള മോഡലായിരുന്നു പിന്നിൽ ഡിസ്ക് ബ്രേക്ക് ഘടിപ്പിച്ച ആദ്യ ക്ലാസിക് 350.  

പിന്നിൽ ഡ്രമ്മിനു പകരം ഡിസ്ക് ബ്രേക്ക് ഇടംപിടിച്ചതിനപ്പുറം മോഡലിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. 346 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് ബുള്ളറ്റിന്‍റെ ഹൃദയം. 19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗിയർബോക്സാണു ട്രാൻസ്മിഷൻ. 

അതേസമയം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുള്ള ‘350 ക്ലാസിക്കി’ൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം ലഭ്യമാക്കിയിട്ടില്ല. ഈ വിഭാഗത്തിൽ സിഗ്നൽസ് വകഭേദത്തിൽ മാത്രമാണ് എ ബി എസുള്ളത്.

PREV
click me!

Recommended Stories

ഈ കരുത്തുറ്റ മോട്ടോർസൈക്കിളിന് 25,000 രൂപയുടെ കിഴിവ്, ഒപ്പം സൗജന്യ ആക്‌സസറികളും
ഡ്യുക്കാറ്റി V2 ബൈക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം?