ഇത് വേറിട്ടൊരു ബുള്ളറ്റ്; പേര് രുദ്ര

Published : Dec 24, 2017, 06:17 PM ISTUpdated : Oct 04, 2018, 04:48 PM IST
ഇത് വേറിട്ടൊരു ബുള്ളറ്റ്; പേര് രുദ്ര

Synopsis

ഇന്ത്യയില്‍ രൂപ മാറ്റം വരുത്തിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് നിരവധി ആരാധകരുണ്ട്. വേറിട്ട അത്തരമൊരു സ്‌ക്രാമ്പ്‌ളര്‍ പതിപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നു. അതാണ് നൊമാഡ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ച രുദ്ര.

നിലവില്‍ ഏറ്റവും കരുത്തുറ്റ ഭാരം കുറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായ കോണ്‍ടിനന്‍റല്‍ ജിടിയുടെ സ്ക്രാമ്പ്ളര്‍ വേര്‍ഷനാണിത്. 535 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് രുദ്രയുടെ ഹൃദയം. ഈ എഞ്ചിന്‍ 29.1 bhp കരുത്തും 44 Nm ടോര്‍ഖും  ഉത്പാദിപ്പിക്കും.  5 സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്മിഷന്‍.

ഉയര്‍ത്തിയ ഹാന്‍ഡില്‍ ബാറുകളും കോപ്പര്‍ ടച്ച് നേടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്‌ലൈറ്റ് ബെസല്‍, റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, എക്‌സ്‌ഹോസ്റ്റ് ടിപ് തുടങ്ങിയവയും ഈ കസ്റ്റം മോട്ടോര്‍സൈക്കിളിന്‍റെ പ്രത്യേകതകളാണ്.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!