Latest Videos

തരംഗമാകാന്‍ ഹിമാലയന്‍ സ്ലീറ്റ് എത്തി

By Web DeskFirst Published Jan 17, 2018, 10:44 AM IST
Highlights

അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട റോയല്‍ എന്‍ഫീല്‍ഡിന്‍റെ മോഡല്‍ ഹിമാലയന്‍റെ ലിമിറ്റഡ് എഡിഷന്‍ 'ഹിമാലയന്‍ സ്ലീറ്റ്' വിപണിയിലെത്തി. പുതിയ കാമോ പെയിന്റ് സ്‌കീമും എക്‌സ് പ്ലോറര്‍ കിറ്റുമാണ് ഹിമാലയന്‍ സ്ലീറ്റിന്റെ പ്രധാന പ്രത്യേകതകള്‍. ഹിമാലയന്‍ പര്‍വതനിരകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് പുതിയ 'കാമോ' പെയിന്റ് സ്‌കീം. എക്‌സ് പ്ലോറര്‍ കിറ്റ് അടക്കം 28,000 രൂപ വില വര്‍ധനവിലാണ് പുതിയ സ്ലീറ്റ് എഡിഷന്‍ എത്തിയിരിക്കുന്നത്.

നിലവില്‍ ഹിമാലയന്‍ സ്ലീറ്റ് എഡിഷന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഹിമാലയന്‍ സ്ലീറ്റ് എഡിഷന് മേലുള്ള ഓണ്‍ലൈന്‍ ബുക്കിങും ആരംഭിച്ചു കഴിഞ്ഞു. പുതിയ ഹിമാലയന്‍ 2.12 ലക്ഷം ചെന്നൈ ഓണ്‍ റോഡ് വിലയ്ക്കാണ്  എത്തിയിരിക്കുന്നത്.

ആദ്യത്തെ 500 യൂണിറ്റുകള്‍  എക്‌സ് പ്ലോറര്‍ കിറ്റോട് കൂടിയാണ് ലഭ്യമാവുക. കൂടാതെ, രണ്ട് വര്‍ഷത്തെ വാറണ്ടിയും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. 5,000 രൂപ അഡ്വാന്‍സ് നല്‍കി ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താവുന്നതാണ്.  പാനിയര്‍ മൗണ്ടിംഗ് റെയിലുകള്‍, ബാര്‍-എന്‍ഡ് വെയ്റ്റുകള്‍, ഓഫ്-റോഡ് സ്‌റ്റൈല്‍ അലൂമിനിയം ഹാന്‍ഡില്‍ ബാര്‍, 26-ലിറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് അലൂമിനിയം പാനിയറുകള്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലുള്ള അതെ 411 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് വാഹനത്തിനു കരുത്ത് പകരുന്നത്. 24 ബിഎച്ച്പിയും 32എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍

ഓൺലൈൻ റജിസ്ട്രേഷൻ ഈ 30 വരെയാണ് കമ്പനി സ്വീകരിക്കുക. തുടർന്നാവും വിൽപ്പന സജീവമാകുക. ജനുവരി 30ന് ബുക്കിങ് തുകയായ 5,000 രൂപ അടയ്ക്കുന്ന 500 പേർക്കാവും ഹിമാലയൻ സ്ലീറ്റ് വാങ്ങാൻ അവസരം ലഭിക്കുക.

 

 

click me!