കിടിലൻ ലുക്കിൽ രണ്ട് ബുള്ളറ്റുകളുമായി റോയൽ എൻഫീൽഡ്

Published : Nov 08, 2017, 01:20 PM ISTUpdated : Oct 04, 2018, 05:52 PM IST
കിടിലൻ ലുക്കിൽ രണ്ട് ബുള്ളറ്റുകളുമായി  റോയൽ എൻഫീൽഡ്

Synopsis

കാത്തിരിപ്പുകൾക്കൊടുവിൽ റോയൽ എൻഫീൽഡിന്‍റെ കരുത്തൻ ബുള്ളറ്റുകൾ എത്തി. ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിലാണ് എൻഫീൽഡ്  ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും അവതരിപ്പിച്ചത്. 650 സിസി എഞ്ചിനാണ് ഇരുബൈക്കുകൾക്കും കരുത്ത് പകരുന്നത്.

റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായി 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്.

എൽഫീൽഡിന്‍റെ പാരന്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡ് ട്രാൻസ്മിഷനിൽ 130-140 കിലോമീറ്റർ വരെ വേഗം കൈവരിക്കാം.

പ്രതിവർഷം എട്ട് ലക്ഷം ബുള്ളറ്റുകളാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഈ ജനപ്രിയത ആഗോള തലത്തിൽ അവതരിപ്പിക്കാനാണ് കരുത്തൻ ബുള്ളറ്റുകൾ മിലാനിൽ പുറത്തിറക്കിയത്. 650 സിസി ബുള്ളറ്റുകൾ അടുത്ത വർഷം ആദ്യം യൂറോപ്പിലും ലാറ്റിനമേരിക്കയിലും പുറത്തിറക്കാനാണ് നീക്കം. വൈകാതെ ഇന്ത്യയിലുമെത്തും. ഹാർലി ഡേവിഡ്സണിന്‍റെ സ്ട്രീറ്റ് 750യുമായിട്ടായിരിക്കും പുതിയ ബുള്ളറ്റുകളുടെ പ്രധാന മത്സരം.
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

വരുന്നത് ഇലക്ട്രിക് വാഹന ബൂം! ഇതാ ഉടൻ ഇന്ത്യൻ നിരത്ത് വാഴാൻ എത്തുന്ന ഇലക്ട്രിക് എസ്‌യുവികൾ
10,000 രൂപ ഇഎംഐ മതി! ശക്തമായ ടാറ്റ നെക്സോൺ എസ്‍യുവി സ്വന്തമാക്കാം