ബസുകളിലെ സംവരണ സീറ്റ്; സ്റ്റിക്കര്‍ ഒട്ടിച്ച് മോട്ടോര്‍ വാഹനവകുപ്പ്

By Web TeamFirst Published Nov 28, 2018, 3:54 PM IST
Highlights

സ്വകാര്യ ബസുകളില്‍ ഓരോ വിഭാഗക്കാര്‍ക്കും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നീക്കമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ബസുകളിലെ ആകെ സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനം സംവരണവുമുണ്ട്.  ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി  അഞ്ച് ശതമാനം സീറ്റു വീതവും നീക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന 44 ശതമാനമാണ് ജനറല്‍ സീറ്റ്. 

ഈ സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടർക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നേരിട്ടെത്തിയായിരിക്കും ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ പതിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
click me!