സ്‌പോര്‍ട്ടിന്റെ സ്‌പെഷ്യല്‍ എഡിഷനുമായി ടിവിഎസ്

By Web TeamFirst Published Oct 26, 2018, 12:17 PM IST
Highlights

ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് സ്‌പോര്‍ട്ടിന്റെ സ്‌പെഷ്യല്‍ എഡിഷനുമായി ടിവിഎസ്. പരമ്പരാഗത ശൈലി നിലനിര്‍ത്തി കൂടുതല്‍ സ്റ്റൈലിഷായാണ് പുതിയ സ്‌പോര്‍ട്ട് എത്തിയിരിക്കുന്നത്. 

ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് സ്‌പോര്‍ട്ടിന്റെ സ്‌പെഷ്യല്‍ എഡിഷനുമായി ടിവിഎസ്. പരമ്പരാഗത ശൈലി നിലനിര്‍ത്തി കൂടുതല്‍ സ്റ്റൈലിഷായാണ് പുതിയ സ്‌പോര്‍ട്ട് എത്തിയിരിക്കുന്നത്. നീളം കൂടിയ സീറ്റ്, വലിയ ഹാന്‍ഡില്‍ ബാര്‍, പുതിയ ഡിസൈനിലുള്ള മിറര്‍, 3 ഡി ലോഗോ, ക്രോമിയം പ്ലേറ്റ് നല്‍കിയിട്ടുള്ള മഫ്‌ളര്‍ ഗാര്‍ഡ്, അലോയി വീലുകള്‍ എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ട്ടിലെ പ്രധാന മാറ്റങ്ങള്‍.

108.5 കിലോഗ്രാമാണ് ടിവിഎസ് സ്‌പോര്‍ട്ടിന്റെ ആകെ ഭാരം. മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 99.7 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 7.4 പിഎസ് പവറും 7.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നാല് സ്പീഡ് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 10 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് ബൈക്കില്‍. 95 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.  മുമ്പ് ടിവിഎസ് സ്‌പോര്‍ട് വില്‍പന ഇരുപതു ലക്ഷം നാഴികക്കല്ല് പിന്നിട്ടത് പ്രമാണിച്ച് പുതിയ സ്‌പോര്‍ട് സില്‍വര്‍ അലോയ് എഡിഷനും കമ്പനി അവതരിപ്പിച്ചിരുന്നു.

click me!