നാനോയുടെ നേട്ടം നഗരത്തിലെ തിരക്കു കൂട്ടിയതു മാത്രം: കേന്ദ്രമന്ത്രി

Published : Dec 22, 2016, 01:05 PM ISTUpdated : Oct 05, 2018, 12:11 AM IST
നാനോയുടെ നേട്ടം നഗരത്തിലെ തിരക്കു കൂട്ടിയതു മാത്രം: കേന്ദ്രമന്ത്രി

Synopsis

ന്യൂഡൽഹി: ടാറ്റയുടെ വില കുറഞ്ഞ കാര്‍ മോഡലായ നാനോ നഗരത്തിലെ ട്രാഫിക്​ വർധിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്ന കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ ​മന്ത്രി മൻസുക്​ മൻഡാവിയയാണ് നാനോയ്ക്കെതിരെ രംഗത്തു വന്നത്. ഡൽഹിയിലെ സ്വകാര്യ ചടങ്ങിൽ വെച്ചാണ്​ മന്ത്രിയുടെ അഭിപ്രായ പ്രകടനം.

സുസ്​ഥിര നഗര ഗതാഗതത്തെ കുറിച്ചുള്ള സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. നമുക്ക്​ സുസ്​ഥിരമായ നഗര ഗതാഗത സംവിധാനമാണ്​ വേണ്ടത്. രാജ്യത്തിന്​ ഏറ്റവും അനുയോജ്യം ഇത്തരം സംവിധാനങ്ങളാണ്.

എല്ലാവരും ജൈവ ഇന്ധനത്തെ കുറിച്ചും ഇലക്​ട്രിക്​, ​ഹൈബ്രിഡ്​ വാഹനങ്ങളെക്കുറിചും നിരന്തരമായി സംസാരിക്കുന്നുണ്ട്​. പല പ്രമുഖ വ്യക്​തികളും സൈക്കിളുകൾ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പ്രചാരണം നടത്തുന്നുണ്ടെന്നും കൂടുതൽ പേർ ഈ പ്രചാരണവുമായി മുന്നോട്ട്​ വന്നാൽ അത്​ രാജ്യത്തിന്​ ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!