ആ കുഞ്ഞന്‍ വണ്ടി ഇനിയില്ല..!

By Web TeamFirst Published Jan 25, 2019, 10:43 PM IST
Highlights

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ ടാറ്റയുടെ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന്​ വിട വാങ്ങുന്നു.  2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താനാണ്​ ടാറ്റ മോ​ട്ടോഴ്​സി​​​ൻറെ പദ്ധതി. 

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ ടാറ്റയുടെ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന്​ വിട വാങ്ങുന്നു.  2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താനാണ്​ ടാറ്റ മോ​ട്ടോഴ്​സി​​​ൻറെ പദ്ധതി. മലിനീകരണ ചട്ടങ്ങളിൽ ബി.എസ്​ 6 നിലവാരത്തിലേക്ക്​ നാനോയെ ഉയർത്തേണ്ടതില്ലെന്നാണ്​ ടാറ്റ മോ​ട്ടോഴ്​സി​​​ന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാർ വിപണിയിൽ വിപ്ലവം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു 11 കൊല്ലം മുമ്പ് രത്തൻ ടാറ്റ നാനോ അവതരിപ്പിച്ചത്. പശ്ചിമ ബംഗാളിൽ തുടങ്ങിയ പ്ലാന്‍റ് മമത ബാനർജി പൂട്ടിച്ചതോടെ നാനോ നിർമാണം ഗുജറാത്തിലെ സാനന്ദിലാക്കി. പക്ഷേ നാനോയ്ക്ക് നിരത്ത് കീഴടക്കാനായില്ല. വാങ്ങനാളില്ലാതായതോടെ കമ്പനി ഉൽപാദനം കുത്തനെ കുറച്ചു. 

2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. ഇത്രയും ചുരുങ്ങിയ വിലയില്‍ ടാറ്റ നാനോയെ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍ വാഹന ലോകം ശരിക്കും അമ്പരന്നു. 

ഒരുപക്ഷേ അതുവരെയാരും കാണാത്ത സ്വപ്നമായിരുന്നു രത്തന്‍ ടാറ്റ കണ്ടതും യാഥാര്‍ത്ഥ്യമാക്കിയതും. എന്നാല്‍ തുടക്കത്തിൽ ഒന്നര ലക്ഷത്തിൽ താഴെയേ വിലയുണ്ടായിരുന്നെങ്കിലും ഗുണമേൻമയില്ലാത്ത വണ്ടി ജനം തള്ളക്കളഞ്ഞു. വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു.

പെട്ടെന്ന് തീപിടിക്കുന്നുവെന്ന പരാതിയും ഉയർന്നു. വാഹന വിപണി അനുദിനം വളരുകയാണ്. അപ്പോഴാണ് രാജ്യത്തെ മധ്യവർഗത്തിന്‍റെ ഇഷ്ട വാഹനമാകുമെന്ന പ്രതീക്ഷയിലെത്തിയ നാനോ അകാല ചരമമടയുന്നതെന്നതാണ് കൗതുകം.
 

click me!