
മാരുതി സുസുക്കി ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളാണ്. എന്നാല്‍ മാരുതിയില്‍ നിന്നുള്ള കാറുകൾ ബുക്ക് ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഒന്നര ലക്ഷത്തോളം പേരാണ് ഇങ്ങനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ, കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസ, എൻട്രി ലവൽ സെഡാനായ ഡിസയർ എന്നിവയ്ക്കു മാത്രമാണ് ഇത്രയേറെ പേർ കാത്തിരിക്കുന്നത്. പുത്തൻ ബലേനൊക്ക് 16 ആഴ്ച വരെ കാത്തിരിക്കണം. വിറ്റാര ബ്രേസയ്ക്ക് 22 ആഴ്ച വരെയാണ് കാത്തിരിപ്പ്.
ഉത്പാദനം കുറയുമ്പോഴും പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി മടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. എസ് യു വിയായ എസ് ക്രോസിന്റെ പുത്തൻ വകഭേദം, പുതിയ സ്വിഫ്റ്റ്, വിറ്റാര ബ്രേസയുടെ പെട്രോൾ പതിപ്പ് തുടങ്ങിയവ കമ്പനി വരുംമാസങ്ങളിൽ പുറത്തിറക്കും.
യാത്രാവാഹന വിഭാഗത്തിൽ 47 ശതമാനമായിരുന്ന മാരുതി സുസുക്കിയുടെ ആഭ്യന്തര വിപണി വിഹിതം പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 50.50% ആയി ഉയർന്നിരുന്നു; 2016 — 17ന്റെ ആദ്യ പാദത്തിൽ 46.2% ആയിരുന്നു വിപണി വിഹിതം. യൂട്ടിലിറ്റി വാഹന വിപണിയിലും നേതൃസ്ഥാനം സ്വന്തമാക്കാൻ മാരുതി സുസുക്കിക്കു കഴിഞ്ഞു. വിറ്റാര ബ്രേസയുടെ തകർപ്പൻ പ്രകടനത്തിന്‍റെ പിൻബലത്തിലായിരുന്നു ഇത്.
ഗുജറാത്തിലെ പുതിയ ശാലയിൽ നിന്നു കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ 24,000 കാറുകളും കമ്പനി ഉൽപ്പാദിപ്പിച്ചു. വരുന്ന മാർച്ചോടെ ഈ ശാലയിൽ നിന്നു പൂർണതോതിലുള്ള ഉൽപ്പാദനം സാധ്യമാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.