
മെയ് മാസത്തിലെ ചൂടിന്‍റെ കാഠിന്യത്തില്‍ സുഖകരമായ കാലാവസ്ഥയുളള ലോകത്തിന്‍റെ മറ്റൊരു കോണിലേക്ക് പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. ഈ വരുന്ന മെയ് മാസത്തില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ലോകത്തെ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നമ്മള്‍ക്ക് പരിചയപ്പെടാം.
1. ബാലി, ഇന്തോനേഷ്യ
ഏഷ്യയുടെ ഉഷ്ണകാല സ്വര്‍ഗ്ഗമെന്നാണ് ബാലിയെക്കുറിച്ച് സഞ്ചാരികള്‍ പറയുന്നത് തന്നെ. ഇന്തോനേഷ്യയിലെ അനേകം ദ്വീപുകളില്‍ ഒന്നാണ് ബാലി. ഈസ്റ്റര്‍ കഴിഞ്ഞുളള സമയം മുതല്‍ ജൂലൈ വരെ ബാലിയിലെത്തിയാല്‍ നിങ്ങളുടെ ഷേപ്പിങ് സ്വപ്നങ്ങള്‍ പൂവണിയും. ഈ സമയം ബാലിയിലെ കടല്‍ത്തീരങ്ങള്‍ കണ്ട് നടക്കുന്നത് തന്നെ സുന്ദരമാണ്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ അമെഡ് ബീച്ചിലൂടെയുളള വൈകുന്നേരത്തെ നടത്തം ഏറ്റവും സുന്ദരമാണ്.
മസാജുകളും യോഗപരിശീലനവും നടക്കുന്ന കര്‍മ്മബീച്ച് വിശാലമായൊരു മണല്‍പരപ്പ് കൂടിയാണ്. നിങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ സാനൂറിന്‍റെ കടല്‍ത്തീരത്ത് പോകണം. അവിടുത്തെ ബീച്ച് റിസോര്‍ട്ടുകളും മീന്‍പിടിത്തവും വ്യത്യസ്ഥമായ ഒരനുഭവമാവും.
2. ലിസ്ബണ്‍, പോര്‍ച്ചുഗല്‍
ലോകത്തെ ശക്തമായ സംസ്കാരങ്ങളിലൊന്ന് പുലരുന്നിരുന്ന നാടുകളിലൊന്നായിരുന്നു പോർച്ചുഗലിലെ ലിസ്ബണ്‍. മഞ്ഞുപൊഴിയുന്ന ലസ്ബണിന്‍റെ കാഴ്ച്ച ആരിലും ഒരു സ്വപ്ന സഞ്ചാരിയെ ഉണര്‍ത്താന്‍പേന്നതാണ്. യൂറോപ്പിലെ തണുപ്പിന്‍റെ നഗരമെന്നാണ് ലിസ്ബണ്‍ അറിയപ്പെടുന്നത് തന്നെ. മെയ് മാസത്തില്‍ പൊതുവേ ലിസ്ബണില്‍ വിനോദ സഞ്ചാരത്തിന് ചിലവ് കുറഞ്ഞിരിക്കുന്ന സമയമാണ്. മാത്രമല്ല ഈ വര്‍ഷം മെയ് മാസത്തിലെ 8,10,12 എന്നീ തീയതികളില്‍ ലിസ്ബണിലാണ് യൂറോവിഷന്‍ സോങ് കോണ്‍ഡസ്റ്റ് നടക്കുന്നത്.
3. പെറു
പെറുവിലെ സുഖകരമായ വൈകുന്നേരങ്ങളും കുസൃതി നിറഞ്ഞ രാത്രികളും നിങ്ങള്‍ക്ക് ഒരിക്കലും മറക്കനൊക്കാത്തവയാവും. ആമസോണ്‍ വന്യതയും ഉന്നത പര്‍വ്വതനിരകളും പെറൂവിയന്‍ മരുഭൂമിയിലൂടെയുളള ഗ്രേറ്റ് സഫാരിയും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലെന്നപോലെ ആനന്ദം പ്രധാനം ചെയ്യും. ലിമയാണ് പെറുവിലെ ഏറ്റവും വലിയ നഗരം. ലിമയിലെ പെറൂവിയന്‍ ഭക്ഷണശാലകളില്‍ നിന്ന് നിങ്ങള്‍ക്ക് രുചികരമായ പെറുവിയന്‍ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുകയുമാവാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.