എഞ്ചിന്‍ തകരാര്‍; 23 ലക്ഷത്തോളം കാറുകളെ ടൊയോട്ട തിരികെ വിളിക്കുന്നു!

By Web TeamFirst Published Oct 6, 2018, 4:58 PM IST
Highlights

ആഗോളതലത്തിൽ 24.30 ലക്ഷം ഹൈബ്രിഡ് ഇന്ധന കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നു

ആഗോളതലത്തിൽ 24.30 ലക്ഷം ഹൈബ്രിഡ് ഇന്ധന കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നു. ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ സംശയിച്ചാണ് നീക്കം.  2008 ഒക്ടോബറിനും 2014 നവംബറിനും ഇടയ്ക്കു നിർമിച്ച പ്രയസ്, ഓറിസ് എന്നീ കാറുകളെയാണ് തിരിച്ചുവിളിക്കുന്നത്.

പരിശോധിക്കേണ്ട വാഹനങ്ങളിൽ 12.50 ലക്ഷവും ജപ്പാനിൽ വിറ്റവയാണെന്നാണു ടൊയോട്ടയുടെ കണക്ക്.  ഹൈബ്രിഡ് സംവിധാനത്തിലെ തകരാർ മൂലം കാർ നിശ്ചലമാവാൻ  സാധ്യതയുണ്ടെന്നാണു കമ്പനിയുടെ വിലയിരുത്തൽ. നോർത്ത് അമേരിക്കയിൽ വിറ്റ 8.30 ലക്ഷം വാഹനങ്ങൾക്കും യൂറോപ്പിൽ വിറ്റ 2.90 ലക്ഷം വാഹനങ്ങളും പരിശോധിക്കും. കൂടാതെ ചൈന, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളിൽ വിറ്റു പോയ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കും. 

ഹൈബ്രിഡ് സംവിധാനത്തിലെ തകരാറു മൂലം എൻജിനിൽ നിന്നുള്ള കരുത്തു ലഭിക്കാതെ വാഹനം നിശ്ചലമാവാനും സാധ്യതയുണ്ടെന്നുമാണ് കമ്പനിയുടെ മുന്നറിയിപ്പ്.

click me!