ഒടുവില്‍ ആ കമ്പനിയും ഡീസല്‍ വാഹനങ്ങളോട് വിട പറയുന്നു

By Web DeskFirst Published Mar 9, 2018, 2:22 PM IST
Highlights
  • യൂറോപ്പിലെ ഡീസൽ കാർ വിൽപ്പന
  • അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട

കഴിഞ്ഞ കുറച്ചുകാലമായി ഡീസല്‍വാഹനങ്ങളുടെ കഷ്‍ടകാലമാണ്. പരിസ്ഥിതി മലനീകരണം വ്യാപകമായതോടെ പലരാജ്യങ്ങളും ഡീസല്‍വാഹനങ്ങള്‍ക്കെതിരെ രംഗത്തെത്തി. 2015 ൽ ഫോക്സ്വാഗൻ യു എസിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയതോടെ ആ എതിര്‍പ്പുകളും കൂടി.

ഇപ്പോഴിതാ യൂറോപ്പിലെ ഡീസൽ കാർ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനിര്‍മ്മാതാക്കളായ ടൊയോട്ട. കമ്പനിയുടെ യൂറോപ്പ് പ്രസിഡന്റ് ജൊഹാൻ വാൻ സിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സങ്കര ഇന്ധന മോഡലുകളിലാവും ഇനിമുതല്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഈ വര്‍ഷത്തോടെ യൂറോപ്പില്‍ നിന്നും പൂര്‍ണമായും ഡീസല്‍വാഹനങ്ങള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ടൊയോട്ടയുടെ യൂറോപ്പിലെ വാഹന വിൽപ്പനയുടെ 15 ശതമാനത്തോളം ഡീസൽ മോഡലുകളിൽ നിന്നായിരുന്നു.

click me!