സൈക്കിളിലൊരു ഊട്ടി യാത്ര

WEB DESK |  
Published : Sep 11, 2017, 10:07 AM ISTUpdated : Oct 04, 2018, 11:44 PM IST
സൈക്കിളിലൊരു ഊട്ടി യാത്ര

Synopsis

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒട്ടേറെ പേര്‍  നമുക്ക് ചുറ്റുമുണ്ട്. ഓരോ സ്ഥലങ്ങളും തിരഞ്ഞുപിടിച്ച്  വ്യത്യസ്തമായ രീതിയില്‍ നാടുചുറ്റുന്നവരുമുണ്ട്.   അതിലൊന്നാണ് സൈക്കിള്‍ യാത്ര.  സൈക്കിളില്‍  ഊട്ടിയിലേക്ക് ഒരു  യാത്ര പോയാലോ? ഇപ്പോഴത്തെ സംശയം അത്രയും ദൂരം സൈക്കിള്‍ ചവിട്ടി യാത്ര ചെയ്യാന്‍ കഴിയുമോയെന്നായിരിക്കും. എങ്കില്‍ കേട്ടോളൂ.. യാത്ര ചെയ്യാന്‍ അത്ര പ്രയാസമേയില്ല. പകരം പുത്തന്‍  കാഴ്ച്കളും കൗതകവും ആനന്ദം പകരും.  സൈക്കിള്‍ ചവിട്ടുന്നതിലൂടെ ആരോഗ്യത്തിനും നല്ലതാണ്. ദിവസേന സൈക്കിളിംഗ് നടത്തുന്നവര്‍ക്ക് ഹൃദയത്തിലെ ബ്ലോക്കിനുള്ള സാധ്യത കുറവാണ്. ശാരീരിക ക്ഷമതയ്ക്കനുസരിച്ചാണ് സൈക്കിള്‍ ചവിട്ടേണ്ടത്. വിനോദ യാത്രയ്ക്ക്  സൈക്കിള്‍ തന്നെയാണ്  എപ്പോഴും നല്ലതാണ്.

തിരക്കുകളില്‍ നിന്ന് ചുരം കയറാം

 തിരക്ക് പിടിച്ച നഗര ജീവിതത്തില്‍ നിന്നും ഒരിടവേള നല്‍കാം.  ഊട്ടിയുടെ പച്ചപ്പും ഊഷ്മളതയും അറിയാം  നിരവധി പേരാണ്  ഇവിടെ എത്തുന്നത്.


ദൂരം 

 കോഴിക്കോട് നിന്ന് ഊട്ടിയിലേക്ക് 150 കിലോമീറ്റര്‍ ആണ്. സൈക്കിളില്‍ ഏകദേശം ഒന്‍പത് മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

 നല്ല വഴി
കോഴിക്കോട്  നിന്ന് മെഡിക്കല്‍ കോളേജ്, കുറ്റിക്കാട്ടൂര്‍ മാവൂര്‍, എടവണ്ണ വഴി യാത്ര തുടങ്ങാം.  ഏകദേശം വടപ്പുറം പാലത്തിനടുത്ത് എത്തിയാല്‍ അല്‍പം വിശ്രമം ആവാം.
പിന്നീട് ചുരം കയറി ഊട്ടിയിലെത്താം. 

 ചുരം തുടങ്ങിയാല്‍

പച്ചിലത്തോപ്പുകളുടെ തണലിലൂടെ പതുക്കെ ഗിയര്‍ മാറ്റി ആയാസം കുറച്ച് സൈക്കിള്‍ ചവിട്ടാം. സൈക്കിളിംഗ് നടത്തുന്നവര്‍ക്ക് അതിരാവിലെയുള്ള സമയം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
 റോഡ് മികച്ച നിലവാരത്തിലുള്ളതാണെങ്കിലും ചുരം കയറുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം.

 ആവശ്യമായ സാധനങ്ങള്‍

 എല്ലാ യാത്രയ്ക്ക് ഒരുങ്ങുമ്പോഴും ഒട്ടേറെ സാധനങ്ങള്‍ കുത്തി നിറച്ചുകൊണ്ടാണ് പുറപ്പെടുന്നത്. എന്നാല്‍ സൈക്കിളിംഗ് നടത്തുമ്പോള്‍ ഏറ്റവും അത്യാവശ്യമായ സാധനങ്ങള്‍ കരുതാം. ആഹാരം വെള്ളം, ഉപ്പുവെള്ളം, ഗ്ലൂക്കോസ്., ഒ ആര്‍ എസ് ലായനി തുടങ്ങിയവ കരുതാം, സൈക്കിളിന് ആവശ്യമായ സ്‌പെയര്‍ ട്യൂബൂകളും സ്റ്റെപ്പിനികളും  മറക്കരുത്. 

തിരിച്ചിറങ്ങുമ്പോള്‍
 ഊട്ടിയില്‍ കറങ്ങിയ ശേഷം തിരിച്ചും സൈക്കിള്‍ യാത്ര തന്നെയാവാം.  കല്ലിട്ടഗിരി, മസിനഗുഡി വഴി താഴോട്ടിറങ്ങാം.  ഗൂഡല്ലൂരിലൂടെ നാടുകാണിയിലെത്താം. 

യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധേക്കേണ്ടവ

സൈക്കിള്‍ തിരഞ്ഞെടുക്കുമ്പോള്‍

 അലൂമിനിയം അല്ലെങ്കില്‍ കാര്‍ബണ്‍ സൈക്കിളാണ് എപ്പോഴും യാത്രയ്ക്ക് നല്ലത്.  പെട്ടെന്ന് ഊരാവുന്ന വീലായിരിക്കണം. പത്തുമിനിറ്റിനുള്ളില്‍ വീല്‍ മാറ്റിയിടാന്‍ പരിശീലിക്കണം. പുതിയ ട്യൂബ് ഇടുന്നതിന് മുന്‍പ് വിശദമായി പരിശോധിക്കണം. ആണിയോ കൂര്‍ത്ത കല്ലുകളോ തറഞ്ഞിരിപ്പില്ലെന്ന് ഉറപ്പു വരുത്തണം. 

കൃത്യമായ റൈഡിംഗ്
 യാത്രകളില്‍ കൃത്യമായ റൈഡിംഗ് ഗിയര്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കും. പോകുന്ന വഴികളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടോയെന്ന പരിശോധിച്ചതിന് ശേഷം യാത്രകള്‍ പ്ലാന്‍ ചെയ്യാം. 
 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?
യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!