വരുന്നൂ ബാറ്ററിയിലോടുന്ന ജൂപ്പിറ്റര്‍

Published : Nov 03, 2017, 09:47 PM ISTUpdated : Oct 05, 2018, 02:05 AM IST
വരുന്നൂ ബാറ്ററിയിലോടുന്ന ജൂപ്പിറ്റര്‍

Synopsis

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയ ഗീയർരഹിത സ്കൂട്ടര്‍ ജുപ്പീറ്ററിന്റെ ബാറ്ററിയിൽ ഓടുന്ന വകഭേദം വരുന്നു. ലിതിയം അയോൺ ബാറ്ററി ഊർജം പകരുന്ന സ്കൂട്ടറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 50 കിലോമീറ്റർ പിന്നിടാൻ സാധിക്കുമെന്നാണു കരുതുന്നത്.

വിപണിയില്‍ മികച്ച പ്രതികരണമുള്ള ജൂപ്പിറ്ററിന്‍റെ പരിഷ്‍കരിച്ച ക്ലാസിക്ക് പതിപ്പ് അടുത്തിടെയാണ് ഇറങ്ങിയത്. ഗുണമേന്മയേറിയ റൈഡ്, സുപ്പീരിയര്‍ റൈഡ് കംഫര്‍ട്ട്, സ്‌റ്റൈലിഷ് റോഡ് പ്രസന്‍സ് എന്നിങ്ങനെ ഒട്ടേറെ പുതുമകളും നവീന ഘടകങ്ങളും ചേര്‍ന്നതാണ് ക്ലാസിക് പതിപ്പ്.

സണ്‍ലിറ്റ് ഐവറി ബോഡി കളര്‍, ക്ലാസിക് എഡിഷന്‍ ഡികാള്‍സ്, ലക്ഷണമൊത്ത ഫുള്‍ക്രോം മിറര്‍, ക്ലാസിക് ക്രോം ബ്ലാക്റെസ്റ്റ്, യുഎസ്ബി ചാര്‍ജര്‍, വിന്‍ഡ്ഫീല്‍ഡ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, സില്‍വര്‍ ഓക്പാനലുകള്‍, സ്ലീക് ക്രോം ഫിനിഷ് ഹാന്‍ഡില്‍ ഡാം പെനേഴ്സ്, ഡിസ്‌ക് ബ്രേക്ക്, ക്ലാസിക് ഡയല്‍ ആര്‍ട്ട് തുടങ്ങിയവ ക്ലാസിക്കിലുണ്ട്. 765 എംഎം ആണ് സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം. 5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷനിലെ നെക്സ്റ്റ്-ജെന്‍ 110 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടിയാണ് ഗിയര്‍ബോക്‌സ്. എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളുമുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും ഡിസ്‌ക് ബ്രേക്കും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഡ്രം ബ്രേക്കുമാണ്. 55266 രൂപയാണ് ജൂപിറ്ററിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

2018ല്‍ ജൂപ്പിറ്ററിന്‍റെ ഇലക്ട്രിക്ക് വകഭേദം പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 2030 മുതൽ വൈദ്യുത വാഹനങ്ങൾ മാത്രമുള്ള വിപണിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതാണ് വിവിധ വാഹന നിർമാതാക്കൾ ബാറ്ററിയിൽ ഓടുന്ന മോഡലുകൾ വികസിപ്പിക്കുന്നതിനു പിന്നില്‍.

പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കുന്ന ആതർ എനർജിക്ക് 205 കോടി രൂപ ധനസഹായം ലഭ്യമാക്കിയിരുന്നു. യമഹ, ബജാജ്, ഇലക്ട്രോക്കെ തുടങ്ങിയ നിർമാതാക്കളും അടുത്ത വർഷം വൈദ്യുത വാഹനങ്ങൾ വിൽ്പപനയ്ക്കെത്തിക്കാൻ ആലോചിക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഫോക്‌സ്‌വാഗൺ ഡിസംബർ വിലക്കിഴിവ് വിവരങ്ങൾ
ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം