
കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിലാണ് ഗ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ കടല്‍ തീരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുമായിരുന്നു. വര്‍ഷങ്ങളോളം ഈ മാലിന്യങ്ങളില്‍ തിരയടിച്ച് ഇവ പൊടിഞ്ഞ് മണലിനോട് ഒന്നിച്ച് ചേര്‍ന്ന് ഇന്ന് കാണുന്ന രീതിയില്‍ മനോഹരമായി മാറുകയായിരുന്നു.
ജനവാസമില്ലാത്ത മെക്സിക്കോയിലെ പ്രദേശങ്ങളെ ഒരു ബീച്ചായി മാറ്റുകയായിരുന്നു ഗവര്‍ണമെന്‍റ്.1900 ത്തിലാണ് ബീച്ചിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്.
മാലിദ്വീപിലെ ഒരു ബീച്ചാണിത്. ഈ ബീച്ചിന്‍റെ പ്രത്യേകത ഇതിന്‍റ നിറമാണ്. മാലബള്‍ബുകള്‍ കത്തിനില്‍ക്കുന്നത് പോലെ ഈ ദ്വീപിലെ ജലം മിന്നി നില്‍ക്കും. ചില രാസപ്രവര്‍ത്തനം മൂലമാണ് ഇതിന് വെളിച്ചം വരുന്നുത്.
സ്പെയിനിലെ ഒരു ബീച്ചാണിത്. പള്ളികള്‍ക്ക് സമാനമായ രീതിയില്‍ ഇതിന് കൂറ്റന്‍ ആര്‍ച്ചകളുണ്ട്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ വെള്ളം വലിയ പാറക്കെട്ടുകളില്‍ അടിച്ചതിന്‍റെ സുന്ദരമായ അവശേഷിപ്പിക്കുകളാണ് ഈ കുറ്റന്‍ ആര്‍ച്ചുകള്‍.
അന്‍റ്ലാന്‍റിക്ക് സമുദ്രത്തിലെ പവിഴപുറ്റുകള്‍ നിറഞ്ഞ ദ്വീപാണ് ബഹാമസ്. ഇവിടുത്തെ മണലിന് പിങ്ക് നിറമാണ്. പവിഴപുറ്റുകളെ തിരകള്‍ ചെറിയ തരികഷ്ണമാക്കി മാറ്റുകയാണ് ചെയ്യാറ്.
മഞ്ഞുറഞ്ഞുണ്ടായ ഒരു തടകാമാണിത്.കറുത്ത മണലാണ് ഈ ബീച്ചിന്‍റെ പ്രത്യേകത . കറുത്ത പ്രതലത്തില്‍ വെളുത്ത, സ്ഫടികം പോലെയുള്ള ഐസ് കട്ടകള്‍ മനോഹരമായ കാഴ്ച്ചയാണ്.
റാബിഡ ദ്വീപുകളിലെ മണലിന് ചുവന്ന നിറമാണ്.ഇവിടുത്തെ ഇരുമ്പ് അടങ്ങിയിട്ടുള്ള ലാവയാണ് ചുവപ്പ് നിറത്തിന് പിറകില്‍. വര്‍ഷങ്ങളോളം പവിഴപ്പുറ്റുകളില്‍ തിരവന്നടിക്കുന്നതും ഇവിടുത്തെ മണല് ചുവക്കുന്നതിന്‍റെ കാരണങ്ങളിലൊന്നാണ്.
ആസ്ട്രേലിയയിലെ ഒരു ബീച്ചാണിത്. മണല്‍ത്തരികള്‍ക്ക് പകരം ഇവിടെ കക്കകളാണ് കാണാന്‍ സാധിക്കുക. കല്ലുമ്മക്കായ അധികമായി ഈ ബീച്ചുകളില്‍ കാണപ്പെടാറുണ്ട്. ബീച്ചിലെ കക്കകള്‍ക്ക് കാരണവും ഇവ തന്നെ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.