
റോഡില്‍ വാഹന പരിശോധന നടക്കുമ്പോള്‍ എതിര്‍ദിശയില്‍ വരുന്നവര്‍ക്ക് വിവരം നല്‍കി സഹായിക്കുന്നവരാണ് പലരും. ലൈറ്റ് തെളിയിച്ചു കാണിച്ചും ആഗ്യം കാണിച്ചുമൊക്കെയാണ് ഇത്തരം 'അപകടസിഗ്നലുകള്‍' പലരും നല്‍കുക. ഒരുപരിചയവുമില്ലാത്തവരെപ്പോലും സൗജന്യമായി സഹായിക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള്‍ പലരും പാഴാക്കിക്കളയാറുമില്ല. എന്നാല്‍ ഇത്തരം സഹായമനസ്‍കര്‍ക്ക് എട്ടിന്‍റെ പണിയാണ് ഇനി കിട്ടാന്‍ പോകുന്നത്.
നിയമം തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പരിശോധനിയില്‍പ്പെടാതെ വഴിതിരിച്ചു വിടാന്‍ സഹായിക്കുന്നവരെ പോലീസ് സ്കെച്ച് ചെയ്തു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി തൃശൂര്‍ റൂറല്‍ പോലീസ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ട്രാഫിക് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് പുതിയ ബോധവത്കരണത്തിന് പൊലീസ് തുടക്കം കുറിച്ചത്.
നിയമലംഘനം നടത്തുന്നവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതിനു മുമ്പ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരക്കിട്ട ജീവിതത്തിനിടയില്‍ സമയത്തിന്റെ വില വളരെ വലുതാണെങ്കിലും, ജീവിതം അതിലേറെ വിലപ്പെട്ടതാണെന്ന മുന്നറിയിപ്പുമായാണ് അമിത വേഗത്തിന്റെ ആപത്തിനെ കുറിച്ച് പൊലീസ് ഓര്‍മപ്പെടുത്തുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കേണ്ടത് സ്വന്തം സുരക്ഷയ്ക്കാണെന്ന തിരിച്ചറിവിലേക്കും സന്ദേശങ്ങള്‍ നീളുന്നു. തൃശൂര്‍ റൂറര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ പേരില്‍ ഫെയ്സ്ബുക്ക്, വാട്സപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.