ഒറ്റ ചാര്‍ജ്ജില്‍ 100 കിമീ ഓടും ഈ വെസ്‍പ

Published : Sep 06, 2018, 12:45 PM ISTUpdated : Sep 10, 2018, 12:30 AM IST
ഒറ്റ ചാര്‍ജ്ജില്‍ 100 കിമീ ഓടും ഈ വെസ്‍പ

Synopsis

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്‍പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ  പാരമ്പര്യ രൂപകൽപ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‍കൂട്ടറിന്‍റെ നിര്‍മ്മാണം  ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ നിര്‍മ്മാണശാലയില്‍ ഈ മാസം തുടങ്ങും

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്‍പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്കൂട്ടറായ ഇലക്ട്രിക്ക ഉടന്‍ നിരത്തിലെത്തും. വെസ്പയുടെ  പാരമ്പര്യ രൂപകൽപ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന സ്‍കൂട്ടറിന്‍റെ നിര്‍മ്മാണം  ഇറ്റലിയിലെ പീസിയലുള്ള പോണ്ടെഡെറ നിര്‍മ്മാണശാലയില്‍ ഈ മാസം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറോടെ ബുക്കിങ്ങുകൾ സ്വീകരിക്കാനും നവംബറിൽ മിലാനിൽ ഇ ഐ സി എം എ പ്രദർശനത്തിനു മുന്നോടിയായി ഇലക്ട്രിക്കയുടെ പരസ്യ പ്രചാരണം തുടങ്ങാനുമാണ് നീക്കം.

പ്രവര്‍ത്തനം വൈദ്യുത മോട്ടോറിലാണെങ്കിലും ആക്സിലറേഷനിലടക്കം പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന, 50 സി സി എൻജിനുള്ള സ്കൂട്ടറുകളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഇലട്രിക്കയ്ക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഗതിയിൽ രണ്ടു കിലോവാട്ടും പരമാവധി നാലു കിലോവാട്ടും ഊർജം സൃഷ്ടിക്കാൻ കഴിയുന്ന ബാറ്ററി പായ്ക്കാവും പുത്തൻ സ്കൂട്ടറിനു കരുത്തു പകരുന്നത്.

ഇലട്രിക്കയിലെ ബാറ്ററി പൂർണതോതിൽ ചാർജാകാന്‍ നാലു മണിക്കൂര്‍ മതി. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാം. ഒപ്പം പവർ യൂണിറ്റിനൊപ്പം ലിതിയം അയോൺ ബാറ്ററി സഹിതമുള്ള ചെറു ജനറേറ്റർ ഘടിപ്പിച്ച് ഇതിന്‍റെ ഇരട്ടി സഞ്ചാരപരിധി വാഗ്ദാനം ചെയ്യുന്ന ഇലട്രിക്ക എക്സും വെസ്പ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വർഷം ആദ്യം യൂറോപ്പിൽ വിൽപ്പനയ്ക്കെത്തുന്ന ഇലക്ട്രിക്ക പിന്നാലെ യു എസിലും ഏഷ്യയിലും വിപണയിലെത്തുമെന്നാണ് കരുതുന്നത്.

കൂടാതെ വെസ്പ മൾട്ടിമീഡിയ പ്ലാറ്റ്ഫോമിന്റെ പുത്തൻ പതിപ്പിലൂടെ കണക്റ്റഡ് എക്സ്പീരിയൻസും ഇലട്രിക്കയിലുണ്ടാകും.  ഉടമസ്ഥന്റെ സ്മാർട്ഫോണിനെ സ്കൂട്ടറുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിനു കളർ ടി എഫ് ടി ഡിസ്പ്ലേയുമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 പരമ്പരാഗത ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനു പകരം 4.3 ഇഞ്ച്, ടി എഫ് ടി കളർ ഡിസ്പ്ലേയാവും. വേഗം, റേഞ്ച്, ബാറ്ററി ചാർജ് തുടങ്ങിയ വിവരങ്ങള്‍ ഇതിൽ ദൃശ്യമാവും. ബ്ലൂടൂത്ത്, സ്മാർട്ഫോൺ കണക്ടിവിറ്റിക്കായിട്ടാണ് വെസ്പ ഇലക്ട്രിക്ക ആപ്ലിക്കേഷന്‍. സ്കൂട്ടറിന്റെ പ്രവർത്തനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും ഈ ആപ്ലിക്കേഷനാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ ഐ) സജ്ജമായാണ് വെസ്പ ഇലക്ട്രിക്ക എത്തുക.
 

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം