
ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ വെസ്‍പയുടെ ആദ്യത്തെ ഇലക്ട്രിക്ക് സ്കൂട്ടര്‍ അടുത്ത വര്‍ഷം നിരത്തിലെത്തും. ഇലക്ട്രിക്ക എന്നു പേരിട്ട സ്‍കൂട്ടറില്‍ വെസ്പയുടെ പാരമ്പര്യ രൂപകൽപ്പനക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവര്‍ത്തനം വൈദ്യുത മോട്ടോറിലാണെങ്കിലും ആക്സിലറേഷനിലടക്കം പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന, 50 സി സി എൻജിനുള്ള സ്കൂട്ടറുകളേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഇലട്രിക്കയ്ക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ ഗതിയിൽ രണ്ടു കിലോവാട്ടും പരമാവധി നാലു കിലോവാട്ടും ഊർജം സൃഷ്ടിക്കാൻ കഴിയുന്ന ബാറ്ററി പായ്ക്കാവും പുത്തൻ സ്കൂട്ടറിനു കരുത്തു പകരുന്നത്.
ഇലട്രിക്കയിലെ ബാറ്ററി പൂർണതോതിൽ ചാർജാകാന്‍ നാലു മണിക്കൂര്‍ മതി. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാം. ഒപ്പം പവർ യൂണിറ്റിനൊപ്പം ലിതിയം അയോൺ ബാറ്ററി സഹിതമുള്ള ചെറു ജനറേറ്റർ ഘടിപ്പിച്ച് ഇതിന്‍റെ ഇരട്ടി സഞ്ചാരപരിധി വാഗ്ദാനം ചെയ്യുന്ന ഇലട്രിക്ക എക്സും വെസ്പ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ വെസ്പ മൾട്ടിമീഡിയ പ്ലാറ്റ്ഫോമിന്റെ പുത്തൻ പതിപ്പിലൂടെ കണക്റ്റഡ് എക്സ്പീരിയൻസും ഇലട്രിക്കയിലുണ്ടാകും. ഉടമസ്ഥന്റെ സ്മാർട്ഫോണിനെ സ്കൂട്ടറുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിനു കളർ ടി എഫ് ടി ഡിസ്പ്ലേയുമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.