
കഷ്ടപ്പാടുകളില്‍ നിന്നും തമിഴകത്തെ സൂപ്പർ താരമായി വളർന്നയാളാണ് വിജയ് സേതുപതി. തമിഴകത്തിന്‍റെ സ്വന്തം മക്കള്‍ സെല്‍വം എന്നറിയപ്പെടുന്ന സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം വിക്രം വേദയും തിയേറ്ററുകളില്‍ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ വിജയ് സേതുപതി ഒരു ആഢംബര കാർ സ്വന്തമാക്കിയതായാണ് പുതിയ വാര്‍ത്ത.
ജർമൻ ആഢംബ കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെലൂണായ സെവൻ സീരീസാണ് സേതുപതി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെളുത്ത ബിഎംഡബ്ലിയു കാറാണ് വിജയ് സേതുപതി സ്വന്തമാക്കിയത്.
ബിഎംഡബ്ല്യൂ നിരയിലെ ഏറ്റവും മികച്ച ആഡംബരക്കാറാണ് സെവൻ സീരീസ്. കാറിന് പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ട്. 3 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന മോഡൽ 262 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും നൽകുമ്പോൾ 4.5 ലീറ്റർ പെട്രോൾ എൻജിന് മോഡലിന് 450 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കും ലഭിക്കും. 1.16 കോടി രൂപ മുതൽ 2.3 കോടി രൂപവരെയാണ് സെവൻ സീരീസിന്റെ വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.