
സെഡാനെന്നോ എസ് യു വിയെന്നോ ഭേദമില്ലാതെ ആഡംബര കാറുകളുടെ ആരാധകരനാണു താനെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. ഔഡിയുടെ രണ്ടാം തലമുറ ആർ എസ് ഫൈവ് കൂപ്പെ അനാവരണ ചടങ്ങിലാണ് കോലിയുടെ തുറന്നു പറച്ചില്‍.
ദൈനംദിന യാത്രകൾക്കിഷ്ടം എസ് യു വികളാണ്. എന്നാൽ ചില അവസരങ്ങളിൽ സെഡാനുകളും ഇഷ്ടമാണ്. കാറുകളും യാത്രകളും ഒരുപാട് ഇഷ്ടമാണ്. മികച്ച റോഡിലൂടെ പാട്ടുകളും ആസ്വദിച്ച് ഇഷ്ടപ്പെട്ട കാറിൽ ഔട്ട്ഹൗസിലേക്കു യാത്ര പോവുകയാണു ഏറെ ഇഷ്ടം. എന്നാല്‍ വാരാന്ത്യങ്ങളിൽ അവധി ലഭിച്ചാൽ വീട്ടുകാർക്കൊപ്പം വീട്ടിൽ തന്നെ ചെലവിടാനാണു താൻ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞ കോലി കളിക്കളത്തിലും പുറത്തും സച്ചിൻ തെൻഡുൽക്കറാണു തന്റെ ഹീറോയെന്നും ക്തമാക്കി.
ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും കോഹ്ലി വിലയിരുത്തി. പുത്തൻ കാറുകൾ പുറത്തിറക്കാനുള്ള അവസരമാണു തനിക്കു പതിവായി ലഭിക്കുന്നത്; ഇതിലേറെ എന്തു വേണമെന്നും കോഹ്‌ലി ചോദിച്ചു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.