പസാറ്റ് കണക്ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

Published : Oct 20, 2018, 11:17 AM IST
പസാറ്റ് കണക്ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ പസാറ്റ് സെഡാന്‍റെ കണക്ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 25.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ മോഡലിന്‍റെ വില. കംഫോര്‍ട്ട്‌ലൈന്‍ വകഭേദം മുതലാണ് പുതിയ പസാറ്റ് കണക്ട് എഡിഷന്‍ നിര ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഹൈലൈന്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പസാറ്റ് കണക്ട് എഡിഷന് 28.99 ലക്ഷം രൂപയാണ് വില വരുന്നത്.  

ഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് മുഖേന വാഹനം ഓടിയ ദൂരം, ഇന്ധനച്ചിലവ്, ഡ്രൈവിംഗ് ശീലം തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയുന്ന സംവിധാനമാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് പോര്‍ട്ടില്‍ ഘടിപ്പിച്ച പ്രത്യേക പ്ലഗ്ആന്‍ഡ്‌പ്ലേ ഡോംഗിള്‍ വഴിയാണ് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണുമായി കാര്‍ ബന്ധപ്പെടുന്നത്. ആന്‍ട്രോയ്ഡ്, ഐഫോണ്‍ അധിഷ്ടിത സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് പ്രവര്‍ത്തിക്കും. ലൊക്കേഷന്‍ ഷെയറിംഗ്, SOS കോള്‍, സര്‍വീസ് ബുക്കിംഗ് മുതലായ സൗകര്യങ്ങളും ആപ്പില്‍ നേടാം. 

നിലവിലുള്ള 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഫോക്‌സ്‌വാഗണ്‍ പസാറ്റ് കണക്ട് എഡിഷന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ പരമാവധി  174.5 bhp കരുത്തും പരമാവധി 350 Nm toruqe ഉം സൃഷ്ടിക്കും. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  17.42 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

PREV
click me!

Recommended Stories

യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം
ഒരു സ്റ്റാറിൽ നിന്നും രണ്ട് സ്റ്റാറിലേക്ക്; ക്രാഷ് ടെസ്റ്റിൽ പുരോഗതിയുമായി ബലേനോ