
ജര്‍മ്മന്‍ വാഹ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്റെ ജനപ്രിയ മോഡലുകളിലൊന്നായ പോളോയുടെ പുതിയ മോഡല്‍ വരുന്നു. നിലവില്‍ അഞ്ചാംതലമുറ പോളോയാണ് വിപണിയിലുള്ളത്. ഉടന്‍ പുറത്തിറങ്ങുന്ന ആറാംതലമുറ മോഡലില്‍ ഇന്ന് വലുപ്പവും വിലയും കൂടുതലുള്ള മോഡലുകളില്‍ മാത്രം കിട്ടുന്ന സുഖസൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വയം ബ്രേക്ക് ചെയ്യുന്ന സംവിധാനവും ഹില്‍ഹോള്‍ഡിംഗ് സംവിധാനവും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ പോളോ വരുന്നത്.
65 എച്ച്പി കരുത്തുള്ള ബേസ് മോഡല്‍ മുതല്‍ 200 എച്ച്പി കരുത്തുള്ള ജിടി മോഡല്‍ വരെയായി ഏഴ് മോഡലുകളാവും ആറാം തലമുറയിലുണ്ടാകുക. ഡാഷ് ബോര്‍ഡ് മുതല്‍ പുതുമകളാണ് പുതിയ പോളോക്ക് ഉണ്ടാകുക. സ്റ്റിയറിങ്ങിന് പിന്നിലെ സ്പീഡോമീറ്റര്‍, ആര്‍പിഎം ഡയല്‍, ഫ്യൂവല്‍ ഗേജ് എന്നിയ്‌ക്കെല്ലാം പകരം അവിടെ ഒരു സ്‌ക്രീന്‍ മാത്രമാവും ഉണ്ടാകുക. വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ മേല്‍പ്പറഞ്ഞ ഡയലുകള്‍ സ്‌ക്രീനില്‍ തെളിയും. ഫോക്‌സ്‌വാഗന്റെ തന്നെ ലക്ഷ്വറിബ്രാന്‍ഡായ ഔഡിയില്‍ മാത്രം ലഭ്യമായിരുന്ന 'ആക്ടീവ് ഇന്‍ഫോ ഡിസ്‌പ്ലേ' ആണ് ഈ സാങ്കേതികവിദ്യ. 10.4 മുതല്‍ 12.8 സെന്റിമീറ്റര്‍ വരെയുള്ള പുതിയ സ്മാര്‍ട്‌ഫോണിനെ അമുസ്മരിപ്പിക്കുന്ന ഡിസ്‌പ്ലേയാണ് ഡാഷിന്റെ നടുവില്‍.
സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയാണ് പുത്തന്‍ പോളോയുടെ മറ്റൊരു വലിയ പ്രത്യേകത. നഗരയാത്രകളില്‍ കാറിന്റെ മുന്നില്‍ കാല്‍നടക്കാര്‍ വന്നുപെട്ടാല്‍ അത് തിരിച്ചറിഞ്ഞ് കാര്‍ സ്വയം ബ്രേക്ക് ചെയ്യുന്നതാണ് ഈ സംവിധാനം. പുതിയ വാഹനത്തിന്‍റെ എല്ലാ മോഡലുകളിലും ഇതുണ്ടാകും. നിലവിലുള്ള പോളോയേക്കാള്‍ 9.4 സെന്റിമീറ്റര്‍ കൂടുതല്‍ നീളമുണ്ട് പുതിയ വാഹനത്തിന്. ഉള്ളില്‍ സ്‌പേസും കൂടും. പഴയ മോഡലില്‍ ഉള്ള 280 ലിറ്റര്‍ ലഗേജ് സ്‌പേസ് 351 ലിറ്ററായി കൂടി.
ഗോള്‍ഫ് മുതല്‍ പസ്സാറ്റ് വരെയുള്ള മോഡലുകള്‍ക്ക് പൊതുവായ എംക്യൂബി പ്ലാറ്റ്‌ഫോമി നിര്‍മിച്ചിരിക്കുന്ന വാഹനത്തിന്‍റെ ഏഴുമോഡലുകളെയും ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്‌ലൈന്‍, ഹൈലൈന്‍ എന്നിങ്ങനെ മൂന്നാക്കി തിരിച്ചിരിക്കുന്നു. ട്രെന്‍ഡ്‌ലൈന്‍ ആണ് ബേസ് മോഡല്‍. അല്‍പം കൂടി സൗകര്യങ്ങള്‍ കൂടുതലുള്ള കംഫര്‍ട്‌ലൈനില്‍ കൂടുതല്‍ നല്ല ഇന്‍ഫോടെയിന്‍മെന്റ് സവിധാനങ്ങള്‍, എ.സി., കൂടുതല്‍ ഇന്റീരിയര്‍ നിറക്കൂട്ട് എന്നിവയുണ്ട്. ഇതിനും മുകളിലുള്ള ഹൈലൈനില്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ആപ്പിളിന്റെ ഓഡിയോ ബ്രാന്‍ഡായ ബീറ്റ്‌സിന്റെ 300 വാട്ട് സ്റ്റീരിയോ സിസ്റ്റം എന്നിവയുമുണ്ടാകും.
ട്രെന്‍ഡ്‌ലൈന്‍ മുതല്‍ എല്ലാ മോഡലുകളിലും ഡ്രൈവര്‍ക്ക് തന്നെ സെറ്റ് ചെയ്യാവുന്ന വേഗപ്പൂട്ട് -സ്പീഡ്‌ലിമിറ്റര്‍- ഉണ്ടാകും. കയറ്റിറക്കങ്ങളുള്ള റോഡുകളില്‍ സ്വയം താഴേക്ക് ഉരുണ്ടുപോകാതിരിക്കാന്‍ വേണ്ട ഹില്‍ ഹോള്‍ഡ് സഹായസംവിധാനവും ക്ഷീണിതനായ ഡ്രൈവറുടെ ശ്രദ്ധ നഷ്ടപ്പെടുകയാണെങ്കില്‍ അയാളെ അതറിയിക്കാനുള്ള ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റവും എല്ലാ ട്രിംലൈനുകളിലും ഉണ്ടെന്നതും പ്രത്യകതയാണ്. പെട്രോളിനും ഡീസലിനും പുറമെ എല്‍പിജി എഞ്ചിന്‍ മോഡലിലുമെത്തുന്ന പുതിയ പോളോ 2018 ജനുവരിയല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
1975-ലാണ് കോംപാക്ട് വിഭാഗത്തില്‍ ആദ്യമോഡല്‍ പോളോ വിപണിയിലെത്തുന്നത്. ഇതുവരെ 1.4 കോടി യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട പോളോ ഫോക്‌സ്‌വാഗന്‍ മോഡലുകളില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.